gnn24x7

ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസിനു നവ സാരഥികള്‍; സണ്ണി മാളിയേക്കല്‍ (പ്രസിഡണ്ട്), പി.പി. ചെറിയാന്‍ (ജന.സെക്രട്ടറി) ബെന്നി ജോണ്‍ (ട്രഷറര്‍) – ജീമോന്‍ റാന്നി

0
436
gnn24x7

ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസിനു നവ സാരഥികള്‍; സണ്ണി മാളിയേക്കല്‍ (പ്രസിഡണ്ട്), പി.പി. ചെറിയാന്‍ (ജന.സെക്രട്ടറി) ബെന്നി ജോണ്‍ (ട്രഷറര്‍)   – ജീമോന്‍ റാന്നി

Picture

ഗാര്‍ലണ്ട് ( ടെക്‌സാസ്) : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ( ഡാളസ് ചാപ്റ്റര്‍ ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, ജന. സെക്രട്ടറി പി.പി. ചെറിയാന്‍, ട്രഷറര്‍ ബെന്നി ജോണ്‍, വൈസ് പ്രസിഡെന്റ് ജോസ് പ്ലാക്കാട്ട് എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ജനുവരി 5 നു ഞായറാഴ്ച വൈകിട്ട് ഗാര്‌ലന്റിലുള്ള ഇന്ത്യ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ഐക്യ കണ്‌ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഓസ്‌ട്രേലിയയില്‍ ആളിപ്പടര്‍ന്ന അഗ്‌നിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു അംഗങ്ങള്‍ മൗനം ആചരിച്ചു.



തുടര്‍ന്ന് സംഘടനാ ചര്‍ച്ച നടന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ബിജിലി ജോര്‍ജിനെ യോഗം അനുമോദിച്ചു.
ഏപ്രില്‍ 25 നു ഡാളസില്‍ സംഘടിപ്പിക്കുന്ന ദേശീയ കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങു വന്‍പിച്ച വിജയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സംഘടന രൂപം നല്‍കി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ജോര്‍ജ് കാക്കനാടിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റിക്കു ചാപ്റ്റര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

മീന എലിസബെത്ത്, രവി എടത്വ, ഷാജി രാമപുരം,അഞ്ജു ബിജിലി, സുധ ജോസ്, തോമസ് കോശി ( സണ്ണി) എന്നിവരെ പ്രസ് ക്ലബ് അസ്സോസിയേറ്റ് അംഗങ്ങളായി അംഗീകരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ജോസ് പ്ലാക്കാട്ട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here