മിഷിഗന്‍ : അമേരിക്കയിലെ സുപ്രസിദ്ധ ടെലി ഇവാഞ്ചലിസ്റ്റ് ജാക് ലിയൊ വാന്‍ ഇംപി അന്തരിച്ചു.
ജനുവരി 18 നായിരുന്നു എണ്‍പത്തിയെട്ടുകാരനായ ജാക് ലിയൊയുടെ അന്ത്യമെന്ന് ജാക്‌വാന്‍ ഇംപി മിനിസ്ട്രീസ് ഇന്റര്‍ നാഷണല്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. 70 വര്‍ഷത്തെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കുശേഷം രക്ഷിതാവിന്റെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യപ്പെട്ടുവെന്നാണ് ജാക് ലിയൊയുടെ മരണത്തെകുറിച്ച് പ്രസ്താവനയില്‍ ചൂണ്ടികാണിച്ചിരുന്നത്.
1931 ഫെബ്രുവരി 9ന് മിഷിഗന്‍ ഫ്രീപോര്‍ട്ടിലായിരുന്നു ജാക് ലിയോവിന്റെ ജനനം. ഡിട്രോയ്റ്റ് ബൈബിള്‍ സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ജെവിഐഎം സ്ഥാപകന്‍ കൂടിയാണ്.
ബൈബിള്‍ ശരിയായി വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞിരുന്ന ചുരുക്കം ചില ടെലി ഇവാഞ്ചലസിറ്റുകളില്‍ ഒരാളായിരുന്നു ജാക്. വാക്കിംഗ് ബൈബിള്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ബൈബിളിന്റെ കിംഗ് ജയിംസ് വേര്‍ഷന്‍ മനപാഠമാക്കിയ വ്യക്തി കൂടിയായിരുന്നു ജാക്. എല്ലാ ആഴ്ചയിലും തുടര്‍ച്ചയായി അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ടെലിവിഷന്‍ സീരീസ് ലോകമെമ്പാടുമുള്ള ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. റിട്ടയേര്‍ഡ് പോപ് ബനഡിക്ടിന്റെ ജീവിതത്തെ പലപ്പോഴും ജാക് തന്റെ സന്ദേശത്തില്‍ ചൂണ്ടികാണിച്ചിരുന്നു. ലോകമെമ്പാടുമുള്ള 7.6 ബില്യന്‍ ജനങ്ങള്‍ ജാകിന്റെ സന്ദേശം ശ്രവിച്ചിരുന്നതായി ഭാര്യ ഡോ. റെക്‌സല്ലമെ ഷെല്‍ട്ടന്‍ പറ!ഞ്ഞു.