gnn24x7

വേള്‍ഡ് പീസ് അവാര്‍ഡ് ശ്രീ സെയ്‌നിക്ക് – പി പി ചെറിയാന്‍

0
350
gnn24x7

കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയും മിസ് വേള്‍ഡ് അമേരിക്കാ വാഷിങ്ടന്‍ കിരീട ജേതാവുമായ ശ്രീ സെയ്‌നിക്ക് (23) വേള്‍ഡ് പീസ് അവാര്‍ഡ്.

പാഷന്‍ വിസ്റ്റ് – മാഗസിനാണ് ലോസാഞ്ചലസില്‍ നടന്ന ചടങ്ങില്‍വച്ചു അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് ലഭിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നതായി ശ്രീ സെയ്‌നി പറഞ്ഞു.

വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിന് പാഷന്‍ വിസ്റ്റ മാഗസിന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ് ആദരിക്കുന്നതിന് പാഷന്‍ വിസ്റ്റ മാഗസിന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ് ദാന ചടങ്ങ്.

ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ശ്രീ സെയ്‌നി പലപ്പോഴും പരിഹാസ പാത്രമാകേണ്ടി വന്നിട്ടുണ്ട്.

പഞ്ചാബില്‍ നിന്നും ഇത്തരം പീഡനങ്ങള്‍ക്കു വിധേയരാകുന്നവര്‍ക്കു സംരക്ഷണം നല്‍കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും പ്രത്യേകം വെബ് സൈറ്റ് ഉണ്ടാക്കി (www.shreesaini.org) ബോധവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. 12–ാം വയസ്സില്‍ മുഖത്തു കാര്യമായി പൊള്ളലേല്‍ക്കുകയും ഹൃദയ ശസ്ത്രക്രിയക്ക് വധേയയാകുകയും ചെയ്തുവെങ്കിലും അതിനെയെല്ലാം അതിജീവിച്ചു പഠനം തുടരുന്നതിനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടുന്നതിനും ആറു രാജ്യങ്ങളില്‍ പ്രസംഗം നടത്തുന്നതിനും ഇവര്‍ക്ക് കഴിഞ്ഞു. 400 ലേഖനങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here