കലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ബേയ്‌സ്‌ബോള്‍ കോച്ചും മുന്‍ കളിക്കാരനുമായ ജോണ്‍ ആള്‍ട്ടാ ബെല്ലി, ഭാര്യ കേറി ആള്‍ട്ടാ ബെല്ലി, മകള്‍ അലിഷ ആള്‍ട്ടാ ബെല്ലി (13) എന്നിവരും ഉള്‍പ്പെടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ന്യുപോര്‍ട്ട് ബീച്ച് ഹാര്‍ബര്‍ ഡെ സ്കൂള്‍ ബാസ്കറ്റ് ബോള്‍ കോച്ച് ക്രിസ്റ്റീനാ മൗസര്‍, സാറാ ചെസ്റ്റര്‍, മകള്‍ പെയ്ടണ്‍ ഹെലികോപ്റ്റര്‍ പൈലറ്റ് ഏറ സോമ്പ്‌യാന്‍ എന്നിവരും ദുരന്തത്തില്‍ മരിച്ചു. കോബി ബ്രയാന്റിന്റെ മകള്‍ ജിയാനാ, അലിഷ, പെയ്ടണ്‍ എന്നിവര്‍ ബാസ്കറ്റ്‌ബോള്‍ താരങ്ങളാണ്. ജിയാനയും അലീഷയും ഒരേ ബാസ്കറ്റ്‌ബോള്‍ ടീമംഗങ്ങളുമാണ്.
തൗസന്റ്, ഓക്ക്‌സിലെ മാമ്പ സ്‌പോര്‍ട്‌സ് അക്കാദമി ട്രെയ്‌നിങ്ങ് ഫെസിലിറ്റിയില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നത് കോബി ബ്രയാന്റായിരുന്നു.
കായിക ലോകത്തിന് കനത്ത നഷ്ടമാണ് ഇവരുടെ മരണം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബറാക്ക് ഒബാമ തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനം അറിയിച്ചു.