ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പതിനാലാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ ജൂണ്‍ 23-നു ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ ശക്തയായ എതിരാളി മിഷേലി ക്രൂസോ കേബ്രിറായെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി അലക്‌സാണ്ട്രിയ ഒക്കേഷ്യ യുഎസ് പ്രതിനിധി സഭയിലേക്കു വീണ്ടും മത്സരിക്കുന്നതിനുള്ള യോഗ്യത നേടി. മുപ്പതു വയസുള്ള എഒസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ നവംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ കുമ്മിംഗ്‌സിനെയാണ് നേരിടുക.
ഡമെക്രാറ്റിക് പ്രൈമറിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 72.6 ശതമാനം (27460) അലക്‌സാണ്ട്രിയയ്ക്കു ലഭിച്ചപ്പോള്‍ എതിരാളി കബ്രീറക്ക് ലഭിച്ചത് 19.5 ശതമാനം (7393) വോട്ടുകളാണ്.
റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ എതിരില്ലാതെയാണ് ജോണ്‍ കുമ്മിംഗ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വര്‍ഷം മുമ്പ് യുഎസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ വനിതാ ഡമോക്രാറ്റിക് സോഷ്യലിസ്റ്റായിരുന്നു അലക്‌സാണ്ട്രിയ.
2018-ല്‍ നടന്ന ഡമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ഡമോക്രാറ്റിക് കോക്കസ് അധ്യക്ഷന്‍ ജോ ക്രോലിയെ പരാജയപ്പെടുത്തിയത് ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. ആവര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആന്റണി പപ്പാസിനെതിരേ അട്ടിമറി വിജയം നേടുകയായിരുന്നു. ന്യൂയോര്‍ക്കില്‍ ജനിച്ച ഇവര്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും മെഡികെയര്‍, ജോലി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വലിയ പോരാട്ടങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…