ഹൂസ്റ്റന്‍: കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഹൂസ്റ്റന്‍ ആശുപത്രിയില്‍ കിടക്കയ്ക്കു ക്ഷാമമായതിനാല്‍ 11 മാസം പ്രായമുള്ള കോവിഡ് ബാധിച്ച കുട്ടിയെ ടെംപിളിലുള്ള ആശുപത്രിയില്‍ ചികിത്സക്കായി ഹെലികോപ്റ്ററില്‍ കൊണ്ടുപോകേണ്ടി വന്നു. 150 മൈലാണ് ടെംപിളിലേക്കുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ പറന്നത്.
ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് സൗഖ്യം ലഭിച്ചതായി ബെയ്ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് മെക്ലയന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്റര്‍ (ടെംപിള്‍) ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡൊമിനിക്ക് ലൂസിയ അറിയിച്ചു. വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് ഇപ്പോള്‍ ബ്രീത്തിംഗ് മെഷീന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
11 മാസമുള്ള എവ അമിറ റിവറ എന്ന കുട്ടിക്ക് കോവിഡ് പോസിറ്റിവാണെന്ന് ഹാരിസ് ഹെല്‍ത്ത് സിസ്റ്റം വക്താവ് അമാന്റാ കോള്‍വെ പറഞ്ഞു. ആദ്യമായി കുട്ടിയെ കൊണ്ടുപോയത് ലിന്‍ഡര്‍ ബി. ജോണ്‍സന്‍ ഹോസ്പിറ്റലിലാണ്. എന്നാല്‍ അവിടെ ഇന്‍ക്യുബേറ്റ് ചെയ്യുന്നതിനുള്ള (കുട്ടികള്‍ക്ക്) സൗകര്യമില്ലാത്തതിനാലാണ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ കിടക്ക ഇല്ലാത്തിനാലാണ് കുട്ടിയെ ടെംപിളിലേക്ക് കൊണ്ടുപോകേണ്ടി വന്നതെന്നും അധികൃതര്‍ പറഞ്ഞു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…