കണക്റ്റിക്കട്ട്: രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ മഹേഷിന് ബോണ്‍മാരോ ദാതാവിനെ തേടുന്നു.
2019 മെയ്മാസമാണ് മഹേഷിന് അക്യൂട്ട്‌മൈലോയ്ഡ് ലുക്കേമിയ എന്ന രോഗം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മകന്റെ വിവാഹത്തിന് തൊട്ടടുത്ത ദിവസം രോഗം കണ്ടെത്തിയത് മഹേഷിനേയും കുടുംബത്തിനേയും ഒരേപോലെ തളര്‍ത്തിയിരുന്നു,
രോഗത്തില്‍ നിന്നും വിമോചനം ലഭിക്കുന്നതിന് സ്‌റ്റെം സെല്‍ ഡോണറെ കണ്ടെത്തുക എന്നതാണ് ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ അമേരിക്കന്‍ ഡോണര്‍ പ്രോഗ്രാമാണ് മഹേഷിനെ സഹായിക്കുന്നതിന് മുന്നോട്ടുവന്നിരിക്കുന്നത്.
നാല് മാസമായി ആശുപത്രിയില്‍ കഴിയുന്ന മഹേഷിന് സ്റ്റെം സെല്‍ ദാനം ചെയ്യുന്നതിന് അനുയോജ്യരായി അഞ്ച് പേരെ ഇന്ത്യയില്‍ കണ്ടെത്തിയെങ്കിലും അവര്‍ വിസമ്മതിക്കുകയോ, സ്‌റ്റെംസെല്‍ മാച്ച് ചെയ്യാതിരിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്തതിനാലാണ് അമേരിക്കയില്‍ നിന്നുള്ളവരെ അന്വേഷിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.
നല്ലൊരു ഭര്‍ത്താവും, പിതാവും, സ്‌നേഹിതനുമായ മഹേഷ് ഒറീസ്സയില്‍ നിന്നും 1970 ലാണ് അമേരിക്കയിലെത്തിച്ചത്. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ബോണ്‍മാരോ ദാനം ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ ഏഷ്യന്‍ പ്രത്യേകിച്ച് ഇന്ത്യന്‍ വംശജര്‍ താഴെകാണുന്ന വെമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണം https://join.bethematch.org/Mahesh
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…