em062320b/a/The very popular India Palace restaurant in Santa Fe was heavily vandalized over the weekend. Photo shot Tuesday June 23, 2020. (Eddie Moore/Albuquerque Journal)
സാന്റാഫി (ന്യൂമെക്‌സിക്കോ): അമേരിക്കന്‍ സംസ്ഥാനമായ ന്യൂമെക്‌സിക്കോയിലെ സാന്റാഫി സിറ്റിയിലെ ഇന്ത്യ പാലസ് റെസ്റ്റോറന്റിനു നേരെ ആക്രമണം.
അക്രമികള്‍ റെസ്റ്റോറന്റിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും, വംശീയ മുദ്രാവാക്യങ്ങള്‍ പെയിന്റ് ഉപയോഗിച്ച് എഴുതുകയും ചെയ്തു. “നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകുക’ എന്നും അവര്‍ എഴുതിവെച്ചിരുന്നു.
കഴിഞ്ഞ 3 ദശാബ്ദമായി ന്യൂമെക്‌സിക്കോയില്‍ പ്രവര്‍ത്തിച്ചുവരുന്ന റെസ്റ്റോറന്റാണ് ഇന്ത്യാ പാലസ്. ജൂണ്‍ 22-നു റെസ്റ്റോറന്റിലെത്തിയപ്പോഴാണ് അകത്താകെ അക്രമികള്‍ അഴിഞ്ഞാടിയതായി കണ്ടെത്തിയതെന്നു ഉടമ ബെല്‍ജിത്ത് സിംഗ് പറഞ്ഞു.
വംശീയാക്രമണത്തില്‍ പ്രാദേശിക സമൂഹവും, പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഭീതിയിലാണ്. സാന്റാഫി മേയര്‍ അലന്‍ വെമ്പര്‍ ജൂണ്‍ 22-നു പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റിനു നേരേ നടന്ന ആക്രമണത്തെ അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും മേയര്‍ പറഞ്ഞു.
100,000 ഡോളറിന്റെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. അമേരിക്കയില്‍ കടകള്‍ ആക്രമിക്കുകയും , പുരാതനായി നിലനില്ക്കുന്ന പ്രതിമകള്‍ തകര്‍ക്കുകയും ചെയ്യുന്നത് വര്‍ദ്ധിച്ചുവരുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണറാണ് ന്യൂമെക്‌സിക്കോ ഭരിക്കുന്നത്. അദ്ദേഹവും അക്രമത്തെ അപലപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…