ഡെന്‍വര്‍: ഡെന്‍വര്‍ സിറ്റിയില്‍ രണ്ട് അടിവരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡെന്‍വര്‍ ഇന്റര്‍നഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ രണ്ടായിരം സര്‍വീസുകള്‍ റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ചയില്‍ വിമാനത്താവളത്തിലെ സൈന്‍ ബോര്‍ഡുകള്‍ മുഴുവന്‍ മൂടി. ശനിയാഴ്ചയും ഞായറാഴ്ചയുമായി 22 ഇഞ്ചുവരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് നാഷണല്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച പുറപ്പെടേണ്ട 670 വിമാന സര്‍വീസുകള്‍ റദ്ദുചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഡെന്‍വറില്‍ നിന്നുള്ള 87 ശതമാനം സര്‍വീസുകളും ഇതിനകം റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് സര്‍വീസുണ്ടോ എന്നു ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കോളറാഡോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റോഡ് അടച്ചിടുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…