കലിഫോർണിയ: കോവിഡ് –19 രൂക്ഷമായി ബാധിച്ച കാലിഫോർണിയ സംസ്ഥാനത്തെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം. അടുത്ത മൂന്നു മാസത്തെ ഹൗസ് ലോൺ അടക്കുന്നതിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഗവർണർ ഗവിൻ ന്യൂസത്തിന്റെ ഉത്തരവ് മാർച്ച് 25 ബുധനാഴ്ച പുറത്തുവന്നു. പ്രധാന ബാങ്കുകളായ ജെ. പി മോർഗൻ ചെയ്‌സ് , വെൽസ് ഫാർഗോ, സിറ്റി, യുഎസ് ബാങ്ക് കൂടാതെ സംസ്ഥാനത്തെ 200 സ്റ്റേറ്റ് ചാർട്ടർ ബാങ്ക്, ക്രെഡിറ്റ് യൂണിയൻ എന്നിവയിൽ നിന്നും ലോണെടുത്തവർക്കാണ് ഗവർണർ താൽക്കാലിക ആശ്വാസം പ്രഖ്യാപിച്ചത്.
ബാങ്ക് ഓഫ് അമേരിക്ക 30 ദിവസത്തേക്ക് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. അതോടൊപ്പം എടിഎം ഫീസ്, ഓവർ ഡ്രാഫ്റ്റ് ചാർജ് എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ബാങ്ക് ഓഫ് അമേരിക്കയുമായി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്നും അവരും ഇതു അംഗീകരിക്കുമെന്നുമാണ് ഗവർണറുടെ പ്രതീക്ഷ. ഇതിനിടയിൽ കലിഫോർണിയായിൽ കോവിഡ് –19 മരണം 67 കടന്നു. 67,000 പേരിൽ പരിശോധന നടത്തിയതായി ഗവർണർ പറഞ്ഞു. 2,535 പേരുടെ ഫലം പോസിറ്റിവാണ്. ചൊവ്വാഴ്ചക്കു ശേഷം ഒറ്റ ദിവസത്തിനുള്ളിൽ 21 ശതമാനമാണ് ശതമാനമാണ് പോസിറ്റീവ് കേസുകൾ ഉണ്ടായിരിക്കുന്നത്. പതിമൂന്നു മരണവും. കലിഫോർണിയയിലെ തൊഴിൽ രഹിതവേതനത്തിനു അപേക്ഷിച്ചവരുടെ എണ്ണം ഒരു മില്യൺ കഴിഞ്ഞതായും ഗവർണർ അറിയിച്ചു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…