മില്‍വാക്കി: ഫെബ്രുവരി 9 മുതല്‍ കാണാതായ മാതാവ് അമേറ ബാങ്ക്‌സ്, മക്കളായ കമേറിയ ബാങ്ക്‌സ് (4), സാനിയ ബാങ്ക്‌സ് (5), എന്നിവരെ വീടിനടുത്തുള്ള കാര്‍ ഗാരേജില്‍ കണ്ടെത്തിയതായി മില്‍വാക്കി പോലീസ് ചീഫ് മൊറാലസ് പറഞ്ഞു.
ഫെബ്രുവരി 15നായിരുന്നു കുട്ടികളെ കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 16 ഞായറാഴ്ച ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് അമേറയുടെ കാമുകന്‍ അര്‍സല്‍ ഐവറിയെ പോലീസ് ടെന്നിസ്സിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മില്‍വാക്കി പോലീസ് ടെന്നിസ്സിയിലെത്തി അര്‍സലിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മൃതദേഹം വീട്ടിലെ ഗാരേജില്‍ ഉണ്ടെത്തുന്ന വിവരം ലഭിച്ചത്.
ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് വൈകിയ കാരണം പോലീസ് ചീഫ് വിശദീകരിച്ചു. പ്രഥമിക അന്വേഷണത്തില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല. ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ചീഫ് പറഞ്ഞു.
കാമുകന്‍ ഐവറിക്കെതിരെ ഫെലൊണി ചര്‍ജ്ജ് ചെയ്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…