gnn24x7

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തരയാത്രയ്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല – പി.പി. ചെറിയാന്‍

0
177
gnn24x7

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തരയാത്രയ്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല   – പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡി സി: വിമാന യാത്രക്കാര്‍ കോവിഡ് വാക്‌സീന്റെ രണ്ടും ഡോസും സ്വീകരിച്ചവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, ക്വാറന്റീനും വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്‌ലൈന്‍സില്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റീനില്‍ പ്രവേശിക്കണെന്ന് ആവശ്യപെടാറുണ്ട്. അത് അനുസരിക്കുവാന്‍ യാത്രക്കാന്‍ ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും, എന്നാല്‍ വിമാനമിറങ്ങുന്ന രാജ്യങ്ങത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ അത് കൈവശം കരുതണമെന്നും സിഡിസി നിര്‍ദേശിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനതാവളത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റീന്‍ ഒഴിച്ച് നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിമാനയാത്രക്കാര്‍ പാലിക്കണം. മാസ്ക്, സാമൂഹിക അകലം, എന്നിവയില്‍ നിന്നും ആരംയും ഒഴിവാക്കിയിട്ടില്ലെന്നു സിഡിസി അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ ഒന്നാംഘട്ട കോവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും, രണ്ടാമതും വ്യാപിക്കുന്നതിനുള്ള സാധ്യത സിഡിസി തള്ളികളഞ്ഞിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here