ന്യൂയോര്‍ക്ക് : അമേരിക്കയിലും ഇന്ത്യയിലും വിജയകരമായി റസ്റ്ററന്റ് ബിസിനസ് നടത്തിയിരുന്ന ഷെഫ് ഫ്‌ലോയ്!ഡ് കോര്‍ഡോ (59) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു. മാര്‍ച്ച് 25 നായിരുന്നു അന്ത്യം.
മാര്‍ച്ച് 8ന് ബോംബെയില്‍ നിന്നും ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് വഴിയാണ് ഫ്‌ലോയ്!ഡ് ന്യൂയോര്‍ക്കില്‍ എത്തിയത്. തുടര്‍ന്ന് പനിയും ശരീരാസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ന്യൂജഴ്‌സി മോണ്ട് ക്ലയറിലുള്ള മൗണ്ടന്‍ സൈഡ് മെഡിക്കല്‍ സെന്ററില്‍ കഴിയുകയായിരുന്നു. ഫ്‌ലോയ്ഡിന്റെ മരണം കൊറോണ വൈറസ് ബാധിച്ചായിരുന്നുവെന്ന് കമ്പനി പുറത്തിറക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.
ബോംബെയിലെ ഒ പെഡ്രോ (O PEDRO) സ്വീറ്റ് കമ്പനിയുടേയും ബോംബൈ കാന്റീന്റേയും പാര്‍ട്ണറായിരുന്നു ഫ്‌ലോയ്ഡ്.
2011ല്‍ ടോപ് ഷെഫ് മാസ്റ്ററായി വിജയിച്ച ഫ്‌ലോയ്ഡ് തനിക്കു സമ്മാനമായി ലഭിച്ച 1,10,000 ഡോളര്‍ ന്യൂയോര്‍ക്ക് മൗണ്ട് സീനായ് സ്കൂള്‍ ഓഫ് മെഡിസിന്‍ യങ്ങ് സയന്റിസ്റ്റ് കാന്‍സര്‍ റിസേര്‍ച്ച് ഫണ്ടിനായി സംഭാവന ചെയ്തിരുന്നു. നാലു തവണ ജയിംസ് ബിയേഡ് നോമിനിയായിരുന്ന ഫ്‌ലോയ്ഡ് പാചക കലയെക്കുറിച്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. സുപ്രസിദ്ധ പാചകക്കാരനും ചാരിറ്റി പ്രവര്‍ത്തകനുമായി ഫ്‌ലോയ്ഡിന്റെ മരണത്തില്‍ അനുശോചിച്ചു. നിരവധി സന്ദേശങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നതായി കമ്പനി വക്താവ് അറിയിച്ചു.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…