Categories: America

കോവിഡ് –19 ടെക്‌സസില്‍ മരണസംഖ്യ 270 കവിഞ്ഞു ; 13,500 പേര്‍ക്ക് രോഗം – പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് 19 മരണം 270 കവിഞ്ഞതായും 13,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച മാത്രം 1,000 പുതിയ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസില്‍ ഹാരിസ് കൗണ്ടിയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് (3,500), രണ്ടാം സ്ഥാനത്ത് ഡാലസ് (1,600). ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസാണു പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

1,300 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇതുവരെ 2,000 ലധികം പേര്‍ രോഗവിമുക്തി നേടിയെന്നും അധികൃതര്‍ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷത്തിലും പനി, ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങളായി കാണുന്നത്. ഇവരില്‍ ഭൂരിപക്ഷവും രണ്ടു മൂന്നാഴ്ചക്കുള്ളില്‍ സുഖം പ്രാപിക്കും.

എന്നാല്‍ പ്രായമായവരിലും രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലുമാണ് വൈറസ് രോഗത്തിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടും കൗണ്ടി അധികൃതരും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് രോഗ വ്യാപനം ഗുരുതരമായി തടയുന്നതിനു കാരണമായി. ജനങ്ങളും പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്.

Cherian P.P.

Recent Posts

‘പൊങ്കാല’ ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു

ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…

16 hours ago

അയർലണ്ട് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നു; പങ്കാളികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഒഴികെയുള്ള കുടുംബാംഗങ്ങൾക്ക് നിയന്ത്രണം

അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്‌…

19 hours ago

അഭയാർഥികൾക്ക് ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലപരിധി അഞ്ച് വർഷമാക്കി

അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…

21 hours ago

ബേസിൽ വർഗീസിന്റെ കുടുംബത്തിന് സഹായമേകാം

മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…

22 hours ago

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

1 day ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

1 day ago