വെര്‍മോണ്ട്: ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന്, ഗര്‍ഭചിദ്രം എന്നതു അത്യന്താപേക്ഷിതമാണെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മുന്‍ നിര സ്ഥാനാര്‍ത്ഥിയും, വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്ററുമായ ബെര്‍ണി സാന്റേഴ്‌സ് പറഞ്ഞു.
ഫെബ്രുവരി 8 ശനിയാഴ്ച തിരഞ്ഞെടുപ്പു ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ബെര്‍ണി സാന്റേഴ്‌സ്.
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 95 ശതമാനം പേരും പ്രൊ.ചോയ്‌സിനെ പിന്തുണക്കുന്നവരാണെന്നും ബെര്‍ണി പറഞ്ഞു.
ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഗര്‍ഭചിദ്ര അവകാശത്തെ അംഗീകരിക്കാത്ത ഒരു ജ്ഡ്ജിയേയും, നോമിനേറ്റ് ചെയ്യുകയില്ലെന്നും ബെര്‍ണി അസന്നിഗന്ധമായി പ്രഖ്യാപിച്ചു.
പ്ലാന്റ് പാരന്റ് ഹുഡിന് ഫെഡറല്‍ ഫണ്ട് അനുവദിക്കുമെന്നും ബെര്‍ണി കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും, പ്രസിഡന്റ്ുമായ ട്രമ്പ് ഗര്‍ഭചിദ്രത്തെയും ഇതിന് ഫണ്ട് അനുവദിക്കുന്നതിനേയും നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഇതിനെ കലവറയില്ലാതെ പിന്തുണക്കുകയാണ്. നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനത ഇതില്‍ ആരെ പിന്തുണക്കുമെന്ന് പ്രവചിക്കാനാവില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്കാണ് അമേരിക്കന്‍ ജനത പിന്തുണ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…