ചിക്കാഗോ : ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് മുന്നോട്ട് നീങ്ങാന്‍ കാറില്‍ ഇരുന്ന പിതാവിനും രണ്ടു വയസ്സുള്ള മകള്‍ക്കും നേരെ ചീറി വന്ന വെടിയുണ്ടകള്‍ ഏറ്റ് മുപ്പത്തിമൂന്ന് വയസ്സുള്ള ട്രാവല്‍ മില്ലറിന് ദാരുണാന്ത്യം .
6 വയസ്സുള്ള മകളെ സ്കൂളില്‍ കൊണ്ട് പോകുന്നതിനാണ് പിതാവ് കാറെടുത്തത് , പുറകിലെ സീറ്റില്‍ മകളും ഇരുന്നു . ട്രാഫിക്ക് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പതിനെട്ടിനും ഇരുപതിനും മദ്ധ്യേ പ്രായമുള്ള ഒരു യുവാവ് കാറിനെ സമീപിച്ച് യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കുകയായിരുന്നു . മകളുടെ ശരീരത്തില്‍ വെടിയുണ്ട ഏല്‍ക്കാതിരിക്കുന്നതിന് മനുഷ്യ കവചമായി പിതാവ് നില്‍ക്കുകയായിരുന്നു.
നിരവധി തവണയാണ് അക്രമി കാറിന് നേരെ നിറയൊഴിച്ചത് . വെടിയുണ്ട തറച്ചു കാറില്‍ തന്നെ പിതാവ് മരിച്ചു വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മില്ലര്‍ ഫോണില്‍ മാതാവുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു വെടിയുടെ ശബ്ദം ഫോണിലൂടെ കേട്ടതായി മില്ലറുടെ പിതാവ് ജോസഫ് കില്‍മോര്‍ പറഞ്ഞു അവസാനമായി എനിക്ക് വെടിയേറ്റുവെന്നാണ് മകന്‍ പറഞ്ഞതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു .
രണ്ടു കുട്ടികളുടെ സ്‌നേഹനിധിയായ പിതാവാണ് മില്ലര്‍ . മക്കളെയും മാതാപിതാക്കളെയും വളരെയധികം സ്‌നേഹിക്കുകയും ചെയ്തിരുന്നതായും, മകളുടെ നേരെ വന്ന വെടിയുണ്ടയേറ്റായിരുന്നു മകന്‍ മരിച്ചതെന്നും കില്‍മോര്‍ പറഞ്ഞു . സംഭവത്തെത്തക്കുറിച്ച് ഡിറ്റക്ടീവ് അന്വേഷണം ആരംഭിച്ചു . 18 നും 20 നും വയസ്സിന് ഇടയിലുള്ള യുവാവാണ് വെടിവച്ചതെന്നും ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 3127448261 എന്ന നമ്പറില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…