ഡാലസ്: രണ്ട് മാസത്തിലധികമായി കേരളമുള്‍പ്പെടെ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കി കൊണ്ടിരിക്കുന്ന ഡാലസില്‍ നിന്നുള്ള മലയാളിയും അമേരിക്കന്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ മിഷന്‍, ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകനും ഡയറക്ടറുമായ ജോസഫ് ചാണ്ടിയെ വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സസ്– ഡാലസ് പ്രൊവിന്‍സുകള്‍ സംയുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സരാഘോഷ ചടങ്ങില്‍ ആദരിച്ചു.
കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോപ്പേല്‍ സിറ്റി കൗണ്‍സില്‍ അംഗവും മലയാളിയുമായ ബിജു മാത്യു, ഡബ്ല്യുഎംസി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള എന്നിവര്‍ പ്ലാക്കം, പൊന്നാടയും അണിയിച്ചാണ് ജോസഫ് ചാണ്ടിയെ ആദരിച്ചത്. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. ജോഷ്വ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.
കേരളത്തിലെ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന പണമാണ് സ്‌കോളര്‍ഷിപ്പിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം ഉപയോഗിക്കുന്നതെന്ന് കൗണ്‍സിലംഗം ബിജു മാത്യു പറഞ്ഞു.
1962 മുതല്‍ തന്നാലാവുംവിധം പഠനസഹായം നിരവധി പേര്‍ക്ക് നല്‍കി വരുന്നു ജോസഫ് ചാണ്ടി 1978ല്‍ കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും അവധിയെടുത്ത് അമേരിക്കയിലേക്ക് പോകുമ്പോള്‍ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ലോണെടുത്ത് ആരംഭിച്ച ധനസഹായ വിതരണം നാളിതുവരെ 2,92,000 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും 21,000 കോളജ് വിദ്യാര്‍ഥികള്‍ക്കും സഹായം ആശ്വാസമായതായി ഗോപാലപിള്ള പറഞ്ഞു. ദൈവം നല്‍കിയ അനുഗ്രഹം മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കുമ്പോള്‍ ഉണ്ാകുന്ന മനസ്സമാധാനം ഞാന്‍ ശരിക്കും അനുഭവിക്കുന്നതായി മറുപടി പ്രസംഗത്തില്‍ ചാണ്ടി പറഞ്ഞു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…