Categories: AmericaGlobal News

ഞായറാഴ്ച ചർച്ച് സർവീസിനു നേതൃത്വം നൽകിയ ഫ്ലോറിഡാ പാസ്റ്റർ അറസ്റ്റിൽ – പി.പി.ചെറിയാൻ

ഫ്ലോറിഡാ ∙ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്ന ഉത്തരവ് നിലനിൽക്കെ നൂറുകണക്കിനു വിശ്വാസികളെ പള്ളിയിൽ കൊണ്ടു വന്ന് ആരാധനക്ക് നേതൃത്വം നൽകിയ പാസ്റ്റർ അറസ്റ്റിൽ . മാർച്ച് 29 ഞായറാഴ്ച റ്റാംമ്പ റിവർവ്യൂവിലുള്ള മെഗാ ചർച്ച് പാസ്റ്റർ റോഡ്നി ഹൊവാർഡ് ബ്രൗണിയാണ് അറസ്റ്റിലായത്.പള്ളിയിൽ നടന്ന ആരാധന ലൈവ് സ്ട്രീം ചെയ്യുകയും ആരാധനയ്ക്കായി വിശ്വാസികളെ പ്രത്യേകം ബസ്സുകൾ ഏർപ്പാടു ചെയ്തു പള്ളിയിൽ കൊണ്ടുവരികയും ചെയ്തു.   ഞായറാഴ്ച രാവിലെ രണ്ടു സർവീസുകളാണ് പള്ളിയിൽ ഉണ്ടായിരുന്നത്. ഫ്ലോറിഡായിൽ നിലവിലുള്ള സോഷ്യൽ ഡിസ്റ്റൻസ് ഉത്തരവ് ലംഘിച്ചു ആരാധന  നടത്തി  നൂറുകണക്കിന് മനുഷ്യ ജീവന് ഭീഷണിയുയർത്തിയ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയല്ലാതെ വേറൊരു മാർഗവുമില്ലെന്ന് ഹിൽസബറൊ കൗണ്ടി ഷെറിഫ് മാർച്ച് 30ന് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.       നാലായിരത്തിലധികം അംഗങ്ങളുള്ള ചർച്ചിൽ ആളുകളെ കൂട്ടികൊണ്ടു വരുന്നതിനു പകരം ലൈവ് സ്ട്രീമിലൂടെ വിശ്വാസികളുടെ വീട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പാസ്റ്റർ ചെയ്യേണ്ടിയിരുന്നതെന്ന് കൗണ്ടി ഷെറിഫ് അറിയിച്ചു. പാസ്റ്ററുടെ നടപടി അങ്ങേയറ്റം കൃത്യവിലോപവും നിയമലംഘനവുമാണെന്ന് ഷെറിഫ് പറഞ്ഞു. രാജ്യം ഒട്ടാകെ കൊറോണ വൈറസിന്റെ ഭീഷിണിയിൽ കഴിയുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് ഗവൺമെന്റ് തലത്തിൽ സ്വീകരിക്കുന്ന ഉത്തരവുകൾ പാസ്റ്റർമാരുൾപ്പെടെ എല്ലാവരും അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും ഷെറിഫ് കൂട്ടിച്ചേർത്തു.

Cherian P.P.

Recent Posts

“PHOENIX ഇൻഡോർ ക്രിക്കറ്റ്‌ ടൂർണമെന്റ്” ഡിസംബർ 31, ജനുവരി 1 തീയതികളിൽ

PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ്‌ ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…

17 hours ago

ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…

18 hours ago

തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ. പി. മാത്യു അന്തരിച്ചു

ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…

18 hours ago

മാരകമായ അലർജിക്ക് സാധ്യത  ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…

18 hours ago

യുഎസ് വിസ വൈകുന്നു; വിദേശയാത്ര ഒഴിവാക്കാൻ ജീവനക്കാർക്ക് ഗൂഗിളിന്റെ നിർദ്ദേശം

വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…

18 hours ago

പ്രമുഖ റീട്ടെയിലർമാരുടെ പേരിൽ വ്യാജ പരസ്യം; ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…

18 hours ago