വാഷിംഗ്ടണ്‍: ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഏ പ്രില്‍ 15ല്‍ നിന്നും മൂന്ന് മാസത്തെ അവധി നല്‍കി ജൂലായ് 15 വരെ നീട്ടിയതായി ട്രഷറി സെക്രട്ടറി.
ഇത് സംബന്ധിച്ച് മാര്‍ച്ച് 20 വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി സെക്രട്ടറി സ്റ്റീവന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഗവണ്മെണ്ടില്‍ നിന്നും പണം തിരിച്ചു ലഭിക്കുമെന്ന് കരുതുന്നവര്‍ക്ക് ഏത് സമയയത്തും സമര്‍പ്പിക്കാവുന്നതാണെന്ന് സെക്രട്ടറി പറഞ്ഞു.
പണം ട്രഷറിയില്‍ തിരിച്ചടയ്ക്കുന്നവര്‍ക്ക് 90 ദിവസത്തെ പലിശ രഹിത അവധി നല്‍കിയതായി നേരത്തെ പുറത്തിറക്കിയ ഉത്തരവ് ജനങ്ങളിലും നിയമജ്ഞരിലും ആശയ കുഴപ്പം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വ്യക്തമായ പുതിയ ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നതെന്ന് സെക്രട്ടറി വിശദീകരിച്ചു.
മാര്‍ച്ച് 13 വരെ 76.2 മില്യണ്‍ ജനങ്ങള്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ 59.2 മില്യണ്‍ പേര്‍ക്ക് റിഫണ്ട് ചെക്കുകള്‍ അയച്ചു കഴിഞ്ഞിട്ടുണ്ട്. ശരാശരി 2973 ഡോളറാണ് ചെക്കായി അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് പുതിയ തീരുമാനം അല്‍പെങ്കിലും ആശ്വാസം നല്‍കും ഗവണ്മെണ്ട് നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി വ്യാപാരസ്ഥാപനങ്ങളും, വ്യവസായ ശാലകളും അടച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ പണം കണ്ടെത്തുന്നതിന് നിരവധിപേര്‍ പാടുപെടുകയാ്. ഇത്തരക്കാരില്‍ നിന്നും പണം ഐ ആര്‍ എസ് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും സെക്രട്ടറി പറഞ്ഞു.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…