BROOKLYN, NEW YORK - JANUARY 2: People run on treadmills at a New York Sports Club January 2, 2003 in Brooklyn, New York. Thousands of people around the country join health clubs in the first week of the new year as part of their New Year's resolution. Many health clubs see a surge in business of 25 percent immediately after the new year, only to see those numbers level off by spring. (Photo by Spencer Platt/Getty Images)
ഓസ്റ്റിന്‍ : രണ്ടു മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ജിമ്മുകളും ഓഫിസുകളും ഫാക്ടറികളും മേയ് 18 മുതല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കും.
ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ 5 പേരോ അഥവാ വര്‍ക്ക് ഫോഴ്‌സിന്റെ 25 ശതമാനമോ തൊഴിലാളികള്‍ക്കു മാത്രമേ പ്രവേശനാനുമതി ഉണ്ടാകൂ.
ഇതു സംബന്ധിച്ചു ഉത്തരവ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സിഡിസി ഗൈഡ് ലൈന്‍സ്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും പാലിച്ചു കൊണ്ടായിരിക്കണം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശുചിത്വവും മാസ്ക്കും ധരിക്കണമെന്നും ഉത്തരവില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
ഫാക്ടറികളിലും 25 ശതമാനം ജീവനക്കാരെയാണ് അനുവദിച്ചിരിക്കുന്നത്. ജിമ്മും, എക്‌സര്‍സൈസ് ഫെസിലിറ്റികളും 25 ശതമാനം പ്രവര്‍ത്തന ക്ഷമമാക്കുമെങ്കിലും ലോക്കേഴ്‌സും (Lockers) ഷവേഴ്‌സും (Showers) അടച്ചിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ബാര്‍ബര്‍ ഷോപ്പ്, സലൂണ്‍, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്വിമ്മിങ് പൂള്‍ എന്നിവയും 25 ശതമാനം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.റീട്ടെയ്ല്‍ സ്റ്റോര്‍, മാളുകള്‍, മൂവി തിയേറ്ററുകള്‍ എന്നിവയും 25% തുറന്നു പ്രവര്‍ത്തിക്കും.
സോഷ്യല്‍ ഡിസ്റ്റന്‍സിങ് പോലെയുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുകയില്ലെങ്കിലും പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടമായി 50% പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഉത്തരവ് ഉടനെയുണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…