ഫ്‌ളോറിഡാ: മാര്‍ച്ച് 17 ചൊവ്വാഴ്ച മൂന്നാംഘട്ട ്രൈപമറി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ട്രംപിന് ഉറപ്പായി. സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ ഡെലിഗേറ്റുകളുടെ എണ്ണത്തേക്കാള്‍ (1276) കൂടുതല്‍ നേടിയാണ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഫ്‌ളോറിഡ, ഇല്ലിനോയ്, അരിസോന സംസ്ഥാനങ്ങളിലെ ്രൈപമറി തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതില്‍ വന്‍ ഭൂരിപക്ഷമാണ് ജോ ബൈഡന്‍ നേടിയത്. ബേണി സാന്‍ഡേഴ്‌സിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. കൂടുതല്‍ ഡെലിഗേറ്റുകളുള്ള മിക്കവാറും സംസ്ഥാനങ്ങളില്‍ ്രൈപമറി പൂര്‍ത്തിയായതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബൈഡന്‍ തന്നെയായിരിക്കുമെന്നു ഏതാണ്ട് ഉറപ്പായി.
ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ ബൈഡനെ മറികടക്കാന്‍ ഇനി ബേണിക്ക് സാധിച്ചെക്കില്ല. ഇതുവരെ 1120 ഡലിഗേറ്റുകളുടെ പിന്തുണ ബൈഡന്‍ ഉറപ്പാക്കിയപ്പോള്‍ ബെര്‍ണിക്ക് നേടാനായത് 839 മാത്രമാണ്.
നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ നേരിടാന്‍ ബൈഡന്‍ തന്നെ ആയിരിക്കുമോ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എന്നതില്‍ ആശങ്കയുണ്ട്.
ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡനു പകരം മറ്റൊരാളെ അവസാനം സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന സംശയം ഇല്ലാതില്ല. ട്രംപിനെതിരെ വിജയിക്കാന്‍ ബൈഡനാകുമോ എന്ന് ബെര്‍ണി സാന്റേഴ്‌സും സംശയം പ്രകടിപ്പിച്ചതിനു പുറകില്‍ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ ബൈഡന്‍ ട്രംപിന് ഒരു എതിരാളി പോലും ആകുന്നില്ലാ എന്നാണ് റിപ്പബ്ലിക്കന്‍സിന്റെ നിഗമനം.
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…
അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…