ഡാലസ് : കോവിഡ് 19 വ്യാപകമായ ശേഷം ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 19 വരെയുള്ള രണ്ടാഴ്ചകളില്‍ ഡാലസ് കൗണ്ടിയില്‍ ഒരു കോവിഡ് മരണം പോലും സംഭവിക്കാത്ത ആദ്യ ദിനമാണ് ഏപ്രില്‍ 19 ഞായര്‍.ഏപ്രില്‍ 19 ന് വൈകിട്ട് ഡാലസ് കൗണ്ടി ഹെല്‍ത്ത് അധികൃതര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. ഞായറാഴ്ച കോവിഡ് 19 മരണം സംഭവിച്ചില്ലെങ്കിലും പുതിയതായി 104 കേസ്സുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ ഡാലസ് കൗണ്ടിയില്‍ മാത്രം 2428 കൊറോണ വൈറസ് പോസിറ്റീവ് കേസ്സുകളും ഏപ്രില്‍ 19 വരെ 60 മരണവുമാണ് സംഭവിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ രണ്ടു പേര്‍ മാത്രമാണ് സുഖം പ്രാപിച്ചു ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.ടെക്‌സസില്‍ സ്റ്റെ അറ്റ് ഹോം നിലവിലുണ്ടെങ്കിലും നിരവധി ആളുകളാണ് ഗ്രോസറി സ്റ്റേറ്റുകളിലും ഗ്യാസ് സ്റ്റേഷനുകളിലും എത്തുന്നത്. മുഖം മറച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന കര്‍ശന നിര്‍ദേശം ഏപ്രില്‍ 18 ശനി മുതല്‍ നിലവിലുണ്ടെങ്കിലും സ്റ്റോറുകളില്‍ എത്തുന്നവരില്‍ പകുതിയിലധികവും മാസ്കുകള്‍ ധരിക്കാത്തവരാണ്. ടെക്‌സസില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു വരുന്നുവെന്നത് ആശ്വാസകരമാണ്. വ്യവസായ സ്ഥാപനങ്ങളും റസ്റ്റോറന്റുകളും ടെക്‌സസ് ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ക്കു വിധേയമായി തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…