ഡാളസ്: 2017 ജനുവരി ആറിനുശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ ആദ്യമായി കനത്ത ഹിമപാതം (മഞ്ഞുവീഴ്ച) ഉണ്ടായതായി നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ഹിമപാതം ഡന്റണ്‍, വൈസ് കൗണ്ടികളില്‍ മൂന്നു ഇഞ്ചുവരെ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മെട്രോപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ലഭിച്ചിരുന്നു. പല ഭാഗങ്ങളിലും ഉണ്ടായ പേമാരി വാഹന ഗതാഗതത്തെപോലും സാരമായി ബാധിച്ചു. നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 144-ലധികം സര്‍വീസുകള്‍ റദ്ദാക്കുകയും, പല സര്‍വീസുകളും വൈകി പുറപ്പെടുകയും ചെയ്തു.
ഡാളസിലെ താപനില കഴിഞ്ഞ ദിവസങ്ങളില്‍ 60-70 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ താപനില താഴുകയും ശനിയാഴ്ച രാവിലെ 35 ഡിഗ്രിയില്‍ എത്തുകയും ചെയ്തു.
അപ്രതീക്ഷിതമായി ഉണ്ടായ ഹിമപാതം കുട്ടികളും കുടുംബാംഗങ്ങളും ശരിക്കും ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ടോടെ താപനില അറുപതുകളിലേക്ക് ഉയര്‍ന്നു. ഞായറാഴ്ച നല്ല കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…