ഡാളസ്സ്: പുതിയ വര്‍ഷം പിറന്നതിന് ശേഷം ഡാളസ്സ് കൗണ്ടിയില്‍ മാത്രം ഫ്‌ളൂ ബാധിച്ചവരുടെ എണ്ണം നാലായി.
ജനുവരി 10 ന് ബിഷപ്പ് ലിന്‍ച് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയും, ബ്രിഗേഡ് ഡാന്‍സ് ഗ്രൂപ്പ് അംഗവുമായ തെരേസ്സാ റീസ് എന്ന പതിനാറുകാരിയാണ് ഫ്‌ളൂ ബാധിച്ചു മരിച്ചതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം സീസണ്‍ വളരെ നേരത്തെ ആരംഭിച്ചെന്നും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഗൗരവമാകാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഫ്‌ളൂ സീസണ്‍ ആരംഭിച്ചുവെങ്കിലും വന്‍ തോതില്‍ ഫല്‍ വാക്‌സിന്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും പറയുന്നു.എത്രയും വേഗം ഫല്‍ വാക്‌സിന്‍ എടുക്കണമെന്നും ഡേക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മരിച്ച വിദ്യാര്‍ത്ഥിനി ഫല്‍ വാക്‌സിന്‍ എടുത്തിരുന്നുവോ എന്നത് വ്യക്തമല്ല.
ബിഷപ്പ് ലിന്‍ച്ച് ബ്രിഗേഡിലെ ജൂനിയര്‍ സ്റ്റാര്‍ സെര്‍ജന്റായിരുന്ന റീസിന്റെ മരണം അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്കൂള്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച മുഴുവനും കൗണ്‍സിലേഴ്‌സിന്റെ സേവനം ലഭിക്കുമെന്നും വക്താവ് പറഞ്ഞു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…