Categories: America

നാല് കുടുംബങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ കൗമാരക്കാരന്‍ പിടിയില്‍ – പി പി ചെറിയാന്‍

യൂട്ടാ: ഗ്രാന്റ്‌സ് വില്ലായിലെ ഒരു വീട്ടില്‍ നാല് കുടുംബങ്ങള്‍ വെടിയേറ്റ് മരിക്കുകയും അഞ്ചാമനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ കുടുംബത്തിലെ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ജനുവരി 17 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

വെടിയുടെ ശബ്ദം കേട്ടതായി സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന പോലീസ് വീട്ടിനകത്ത് മൂന്ന് കുട്ടികളും, ഒരു സ്ത്രീയും കൊല്ലപ്പെട്ടനിലയിലും, മുതിര്‍ന്നൊരാള്‍ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നതുമായാണ് കണ്ടത്. പരിക്കേറ്റ പുരുഷനെ ഉടന്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചു.

വെടിവെച്ചുവെന്ന് സംശയിക്കുന്ന കൗമാരക്കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പത്ത് ക്രിമിനല്‍ കേസ്സുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഈ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യൂത്ത് ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയിലേക്ക് മാറ്റിയതായി ഗ്രാന്റ് വില്ല പോലീസ് ക്യാപ്റ്റന്‍ രോണ്ട് ഫീല്‍ഡ് പറഞ്ഞു.

ഗ്രാന്റ്‌സ് വില്ല മേയര്‍ ബ്രാന്റ് മാര്‍ഷല്‍ യൂട്ടാ ഗവര്‍ണര്‍ ഗാരി ഹെര്‍ബെര്‍ട്ട് എന്നിവര്‍ സംഭവത്തില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു.

പ്രായം പരിഗണിച്ചു പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

Cherian P.P.

Recent Posts

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

3 hours ago

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

16 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

19 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

21 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

1 day ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

2 days ago