America

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന ഫാമിലി കോൺഫ്രറൻസിനു തുടക്കം കുറിച്ചു – പി.പി ചെറിയാൻ

അറ്റ്ലാന്റാ : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റാ കർമേൽ മാർത്തോമ്മ സെന്ററിൽ ഒക്ടോബർ 29 മുതൽ 31വരെ (വെള്ളി,ശനി,ഞായർ) നടക്കുന്ന ഭദ്രസന കുടുംബ സംഗമമായ 33 മത് മാർത്തോമ്മ ഫാമിലി കോൺഫ്രറൻസിനു വെള്ളിയാഴ്ച വൈകീട്ട് തുടക്കം കുറിച്ചു .

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ ആമുഖ പ്രസംഗം നടത്തി ..ഭദ്രാസനത്തിന്റെ ബഹുമുഖ വളർച്ചയിൽ ദൈവം ചൊരിഞ്ഞ നിരവധി അനുഗ്രഹങ്ങളെയും , വിവിധ കാലഘട്ടങ്ങളിൽ കഠിന പ്രയത്നം നടത്തുകയും , നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുകയും ചെയ്ത് കാലയവനികക്കുള്ളിൽ മറഞ്ഞ ഓരോ വ്യക്തികളെയും പേരെടുത്തു പറഞ്ഞും . ഇപ്പോൾ ദദ്രാസന പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്ന ചുമതലക്കാരെയും ഓരോ ഇടവകാംഗങ്ങളെയും തിരുമേനി ആമുഖ പ്രസംഗത്തിൽ അനുമോദിച്ചു. തുടർന്നു .വൈകിട്ട് 6.30 ന് പ്രകാശത്തിന്റെ കൈത്തിരി തെളിയിച്ചു കോൺഫ്രറൻസിന്റെ ഔപചാരിക ഉത്‌ഘാടനം എപ്പിസ്കോപ്പ നിർവഹിക്കുകയും ചെയ്തു

മോസ്റ്റ്. റവ.ഡോ തിയോഡോഷിയസ്‌ മാർത്തോമാ മെത്രാപോലിത്ത കേരളത്തിൽ നിന്നും വീഡിയോ സന്ദേശത്തിൽ കൂടിയാണ് ഉത്ഘാടന പ്രസംഗം നടത്തിയത് . പ്രശ്ന സംഘീർണമായ ലോകത്തിൽ അന്ധകാരത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്നവക് പ്രകാശമായി തീരുക എന്നതാണ് നമ്മിൽ അർപ്പിതമായിട്ടുള്ള ഉത്തരവാദിത്വമെന്നും ,കോൺഫ്രൻസ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങുന്നവരുടെ മുഖങ്ങളിൽ ദൈവീക തേജസ്സ് പ്രതിഫലിക്കുമ്പോൾ മാത്രമേ കോൺഫ്രൻസ് വിജയകരമായി തീർന്നു വെന്നു പറയാനാകൂവെന്നും തിരുമേനി ഉത്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. തുടർന്നു കോൺഫറൻസിനു എല്ലാവിധ ഭാവുകങ്ങൾ നേരുകയും സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു.

കോൺഫറൻസിനു വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്ന നല്‌കുന്ന റവ. ഈപ്പൻ വർഗീസ്‌ (ഹ്യുസ്റ്റൺ), റവ.പ്രിൻസ് വർഗീസ് (പ്രിൻസ്ടൺ തീയോളജിക്കൽ സെമിനാരി),ഡോ. അന്നാ തോമസ് (യുണൈറ്റഡ് മെതഡിസ്റ്റ് ചർച്ച്), ഡോ.ജോർജ് എബ്രഹാം (ബോസ്റ്റൺ) എന്നിവർ ഉത്ഘാടന ചടങ്ങിൽസംബന്ധിച്ചു.

ക്രിസ്തുവിൽ ജീവിക്കുക, വിശ്വാസത്തിൽ ചലനാത്മകരാകുക (Living in Christ, Leaping in Faith) എന്നതാണ് 33 മത് മാർത്തോമ്മ കുടുംബസംഗമത്തിന്റെ മുഖ്യ ചിന്താവിഷയം. . കോൺഫ്രറൻസിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം അഞ്ഞൂറോളം പേർ ഫാമിലി കോൺഫ്രറൻസിൽ പങ്കെടുക്കുന്നുണ്ട് .

കോൺഫ്രറൻസിന്റെ ജനറൽ കൺവീനർ ഡോ.ജോഷി ജേക്കബിന്റെ നേതൃത്വത്തിൽ റോയ് ഇല്ലിക്കുളത്ത് (സുവനീർ), എബ്രഹാം ജോൺ (രജിസ്ട്രേഷൻ), ബ്ലെസി ഫിലിപ്പ്, വിനോദ് മാമ്മൻ (ഫിനാൻസ്), ലളിത് ജേക്കബ് (ട്രാൻസ്പോർട്ടേഷൻ), ഷൈനോ തോമസ്, മറിയാമ്മ മാത്യു (ഫുഡ്) ഫിലിപ്പ് മാത്യു (കോൺഫ്രറൻസ് കോർഡിനേറ്റർ) എന്നിവർ അടങ്ങുന്ന വിപുലമായ കമ്മറ്റി കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന വിവിധ സെഷനുകൾക്ക് ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, ട്രഷറാർ ജോർജ് പി.ബാബു, റവ. സ്കറിയ വർഗീസ്, റവ.സിബു പള്ളിച്ചിറ, റവ.സജു സി.ശാമുവേൽ, റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റവ.തോമസ് മാത്യു പി, ഡോ.മാത്യു ടി.തോമസ് എന്നിവർ നേതൃത്വം നൽകും.

ഭദ്രാസന ട്രഷറർ ജോർജ് പി ബാബു നന്ദി പറഞ്ഞു. സമാപന പ്രാർഥനക്കും ആശീർ വാദത്തിനും ശേഷം പ്രാരംഭ ദിവസത്തെ പരിപാടികൾ സമാപിച്ചു .

Cherian P.P.

Share
Published by
Cherian P.P.

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

17 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

17 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

21 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago