വാഷിങ്ടന്‍ ഡിസി: പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും, മത സംഘടനകള്‍ക്കു ഫെഡറല്‍ ഫണ്ട് നല്‍കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.
ഫെഡറല്‍ പ്രോഗ്രാമുകളില്‍ റിലീജിയസ് ഓര്‍ഗനൈസേഷനുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനു പ്രസിഡന്റ് ട്രംപ് നടപടികള്‍ സ്വീകരിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം 2018 ല്‍ ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഈ വിഷയങ്ങളെ കുറിച്ചു പ്രതിപാദിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
2003 ല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സ്‌കൂള്‍ പ്രെയറിനെ കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കാതലായ മാറ്റം ഈ മാസം തന്നെ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
സ്‌കൂള്‍ ഡിസ്ട്രിക്ട് അധികൃതര്‍ക്ക് അവരുടെ പോളിസികള്‍ അനുസരിച്ചു സ്‌കൂള്‍ പ്രാര്‍ഥന തടയുന്നതിനുള്ള അവകാശം പുതിയ ഉത്തരവിറക്കുന്നതോടെ ഇല്ലാതാകുമെന്നും അതിലൂടെ പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥനയ്ക്കുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുമെന്നും വൈറ്റ് ഹൗസിന്റെ അറിയിപ്പില്‍ പറയുന്നു.
ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡ്‌വൈസറി ബോര്‍ഡ് അംഗം ജോണി മൂര്‍ വൈറ്റ് ഹൗസിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. എങ്ങനെ ആര് ആരോട് പ്രാര്‍ത്ഥിക്കണമെന്നൊന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ വ്യക്തമല്ലെന്നും മൂര്‍ പറഞ്ഞു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…