ഹണ്ട്‌സ്!വില്ല: 2020ല്‍ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്‌സസിലെ ഹണ്ട്‌സ്!വില്ല ജയിലില്‍ ജനുവരി 15 ബുധനാഴ്ച വൈകിട്ട് 6.30 ന് നടപ്പാക്കി. മിസിസ്സിപ്പിയില്‍ നിന്നുള്ള ജോണ്‍ഗാര്‍ഡറുടേതായിരുന്നു വധശിക്ഷ.
വിവാഹബന്ധം വേള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതിനിടെ നോര്‍ത്ത് ടെക്‌സസില്‍ ഭാര്യ താമസിച്ചിരുന്ന വീട് പൊളിച്ച് അകത്തുകയറി കട്ടിലില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ തലയ്ക്ക് വെടിവെച്ച് കൊന്ന കേസിലാണ് ഇയാള്‍ക്ക് ശിക്ഷ. ജീവിച്ചിരിക്കുമ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞതിനാലാണ് ഭര്‍ത്താവ് ജോണ്‍ ഗാര്‍ഡനര്‍ (64) വെടിയുതിര്‍ത്തത്. 2005 ലായിരുന്നു സംഭവം. രണ്ടു ദിവസത്തിനുശേഷം ആശുപത്രിയില്‍ വെച്ച് ഭാര്യ റ്റാമി ഗാര്‍ഡനര്‍ മരിച്ചു. റ്റാമി ഗാര്‍ഡനര്‍ ജോണിന്റെ അഞ്ചാമത്തെ ഭാര്യയായിരുന്നു ഇവര്‍. 1999 ലായിരുന്നു വിവാഹം. ഭാര്യമാരെ ക്രൂരമായി മര്‍ദിക്കുക എന്നത് ഇയാള്‍ക്ക് വിനോദമായിരുന്നു.
തിങ്കളാഴ്ച വധശിക്ഷക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു.
മാരകമായ വിഷമിശ്രിതം സിരകളിലേയ്ക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കകം മരണം സ്ഥീകരിച്ചു.
വധശിക്ഷ നടപ്പാക്കുന്നതില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ടെക്‌സസ്. 2019ല്‍ ആകെ അമേരിക്കന്‍ നടപ്പാക്കിയ 22 എണ്ണത്തില്‍ ഒമ്പതും ടെക്‌സസിലായിരുന്നു.
മാരകമായ വിഷമിശ്രിതം കുത്തിവെച്ചു നടത്തുന്ന വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയില്‍ വധശിക്ഷ നിര്‍ബന്ധം തുടരുകയാണ്.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…