ന്യൂയോര്‍ക്ക്: ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്കില്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജയും, പെന്‍സില്‍വേനിയയില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ യുവതിയുമായ ധെവീന സിംഗിനെ പോലീസ് ഓഫീസറുടെ മുഖത്ത് തുപ്പിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ നാലിനായിരുന്നു സംഭവം.
അമ്പത് പേര്‍ പങ്കെടുത്ത റാലി പോലീസിനെതിരേ ആക്രമണം അഴിച്ചുവിടുകയും, റോഡില്‍ തീയിട്ടുമാണ് സംഘടിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
പോലീസിനെ അധിക്ഷേപിച്ചതിനും, പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിനുമാണ് സിംഗിനെതിരേ കേസെടുത്തിരിക്കുന്നത്. 24 വയസുള്ള ധെവീന പോലീസിന്റെ മുഖത്തിനു നേരേ തുപ്പുന്ന ദൃശ്യങ്ങള്‍ സമീപ പ്രദേശത്തെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇത് ഒരിക്കലും പൊറുക്കുകയില്ലെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
വോട്ട് ചെയ്യുന്നതിനുള്ള സമയം അവസാനിച്ചാലും ലഭിക്കുന്ന മുഴുവന്‍ തപാല്‍ വോട്ടുകളും എണ്ണെണമെന്നും, ഇതിനെതിരേ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതുമാണ് പ്രകടനക്കാരെ പ്രകോപിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് പോലീസ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…