gnn24x7

പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു – (പി.പി ചെറിയാന്‍ മീഡിയ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍)

0
368
gnn24x7

Picture

ന്യൂയോര്‍ക് :കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാര്‍ക്കുന്ന മലയാളികള്‍ അഭിമുഘീ കരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

ജൂണ്‍ 21 തിങ്കളാഴ്ച സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ ;വി കെ അജിത്കുമാര്‍ യോഗ ക്ലാസ്സിനു നെത്ര്വത്വം നല്‍കി. ,മാനസികവും ആത്മീകവുമായ തലങ്ങളെ സ്പര്‍ശിച്ചു ശാരീരതിന്റെയും മനസ്സിന്റെയും മാറ്റമാണ് യോഗാസനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ അജിത് കുമാര്‍ ഓര്‍മിപ്പിച്ചു.അമേരിക്കയില്‍ നിന്നും ഇന്‍ഡോ അമേരിക്കന്‍ യോഗ ഇന്‌സ്ടിട്യൂറ്റ് സ്ഥാപകനും യോഗപരിശീലകനുമായ തോമസ് കൂവള്ളൂര് പ്രായോഗികാ യോഗാപരിശീലനം എങ്ങനെ അനുദിന ജീവിതത്തില്‍ പ്രയോജനം ചെയുമെന്ന് വിശദീകരിച്ചു .

.തുടര്‍ന്നു നടന്ന ചോദ്യോത്തര സെസ്സ്ഷനില്‍ മോഹന്‍കുമാര്‍, മോഹന്‍ നായര്‍, ജേഷിന് പാലത്തിങ്ങല്‍, റാണി അനില്‍കുമാര്‍, നജീബ് എം, ഡോ വിമല, പി പി ചെറിയാന്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും സാമൂഹ്യാ മാധ്യമങ്ങള്‍ വഴി പങ്കെടുത്തു.

പി എം എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കന്‍ , പ്രസിഡന്റ് എം പി സലിം, സെക്രട്ടറി വര്ഗീസ് ജൊണ്‍ , ചെയര്മാന് ഡോ ജോസ് കാനാട്ട്, യു എസ് എ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം, കേരള കോര്‍ഡിനേറ്റര്‍ ബിജുതോമസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here