മലയാളി ബിടെക് വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) കാനഡയില്‍ മുങ്ങിമരിച്ച നിലയില്‍ – പി പി ചെറിയാന്‍

ഓന്റോറിയോ : ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന മലയാളി ബിടെക് വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) റിച്ച്മണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി.ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. പഠനത്തിനുശേഷം നിതിന്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.

കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകനാണു. . ബുധനാഴ്ച രാവിലെ നിതിന്‍ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സാണ് വിവരം നാട്ടില്‍ അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. 25ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. മറ്റ് പ്രശ്‌നമൊന്നും നിതിനില്ല. അതുകൊണ്ട് ഇതു സ്വാഭാവിക മരണമാണോ എന്ന സംശയമാണ്.കാനഡയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഏത് സാഹചര്യത്തിലാണ് മരണമെന്നതില്‍ വ്യക്തമല്ല . ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും നിതിന് ഇല്ല. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു ഓന്റോറിയോ മലയാളി സമാജം ഗോഫണ്ട മി അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്


Fundraising for Nithin Gopinath, GOFUNDME.COM
Toronto Malayali Samajam is conducting a Fundraising to support his family and if you are able to support it will be a great help for his family

Cherian P.P.

Recent Posts

എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അയർലണ്ടിൽ ജോലി ചെയ്യാൻ അവകാശം

ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…

59 mins ago

രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്

ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള  2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…

5 hours ago

ഐഒസി കേരള ചാപ്റ്ററിന്റെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു; സാൻജോ മുളവരിക്കൽ പ്രസിഡന്റ്, പുന്നമട ജോർജുകുട്ടി ചെയർമാൻ

ഡബ്ലിൻ:  ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…

5 hours ago

കാലഹരണപ്പെട്ട IRP കാർഡുമായി യാത്ര ചെയ്യുന്നവർക്കായി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി

2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…

19 hours ago

20th Garshom International Awards Announced

Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…

21 hours ago

DART ക്രിസ്മസ് സീസൺ ലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യം മുതൽ സർവീസ് ആരംഭിക്കും

ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…

21 hours ago