America

മാധ്യമ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ അപകടമരണം, സമഗ്ര അന്വേഷണം വേണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. – പി പി ചെറിയാന്‍

ഹ്യൂസ്റ്റണ്‍: കേരളത്തില്‍ സമീപകാലത്തുണ്ടായ മാധ്യമപ്രവര്‍ത്തകരുടെ വാഹനാപകട മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ഡോ:ജോര്‍ജ്ജ് കാക്കനാട്, സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍ നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം, നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ സണ്ണി മാളിയേക്കല്‍ എന്നിവര്‍ കേരള മുഖ്യമന്ത്രിക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ദുരൂഹമരണത്തിനിരയായ കെഎം ബഷീറിന്റെ മരണത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ എസ് പ്രദീപിന്റെ വാഹന അപകട മരണം മാധ്യമലോകത്തെ ഞെട്ടിച്ചിരിക്കയാണ് അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വാഹനാപകടങ്ങള്‍ സ്വാഭാവികം ആണെന്ന് കരുതി നിസ്സാര വല്‍ക്കരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുണ്‌ടോ എന്ന് സംശയം നിലനില്‍ക്കുന്നതായും പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതാക്കള്‍ പറഞ്ഞു.

മാധ്യമ രംഗത്തെ കരുത്തരായ തേരാളികളായിരുന്നു മരിച്ച ബഷീറും പ്രദീപും .മാധ്യമധര്‍മ്മം കാത്തുസൂക്ഷിക്കുന്നതിന് പ്രതിജ്ഞയെടുത്ത ഇരുവരുടെയും പ്രത്യേക സാഹചര്യങ്ങളിലുണ്ടായ മരണം മാധ്യമലോകത്തിനു തീരാനഷ്ടമാണ്.ഇന്നലെ അന്തരിച്ച എസ്.വി പ്രദീപിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം ബഷീറിന്റെ കുടുംബത്തിന് നല്കിയതുപോലെ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കുന്നതിനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സന്നദ്ധമാണ് നേതാക്കള്‍ പറഞ്ഞു.

Cherian P.P.

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

10 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago