വാഷിംഗ്ടണ്‍: ഗര്‍ഭചിദ്രത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചംയ്തു ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഡൊണാള്‍ഡ് ട്രംമ്പിന്.
ജനുവരി 24 ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും, യുവജനങ്ങളും പങ്കെടുത്ത വാഷിംഗ്ടണ്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഗര്‍ഭ ചിദ്രത്തിനെതിരെ അതിശക്തമായാണ് പ്രതികരിച്ചത്.
ദൈവത്തിന്റെ സ്വരൂപത്തില്‍ മാതാവിന്റെ ഉദരത്തില്‍ ഉരുവാകുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ഗര്‍ഭചിദ്രത്തിലൂടെ ഹിംസിക്കുന്നത് ഒരിക്കലും പിന്തുടരാന്‍ കഴിയില്ലെന്നും, അവരെ സംരക്ഷിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റുമെന്ന് ട്രംമ്പ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ നീണ്ടു നിന്ന കരഘോഷങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ചു.
ഗര്‍ഭചിദ്രത്തിനനുകൂലമായി നിയമനിര്‍മ്മാണം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രസിഡന്റ് ട്രംമ്പി മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ ആവശ്യമായാല്‍ വീറ്റോ ഉപയോഗിക്കുവാന്‍ മടിക്കില്ല. ട്രംമ്പ് പറഞ്ഞു. ന്യൂയോര്‍ക്ക്, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളെ ട്രംമ്പ് പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു. ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണിതെന്ന് ഡ്പ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വ്വീസിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി ട്രംമ്പ് വ്യക്തമാക്കി.
ഗര്‍ഭചിദ്രത്തിന് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്ലാന്‍ അനുകൂലിക്കുന്ന കാലിഫോര്‍ണിയാ സംസ്ഥാനത്തിന് ഫെഡറല്‍ ഫണ്ട് നിഷേധിക്കണമെന്നും ട്രംമ്പ് ഭീഷണിപ്പെടുത്തി. ഭരണഘടന സംരക്ഷിക്കുമെന്നുറപ്പുള്ള 187 ഫെഡറല്‍ ജഡ്ജിമാരുടേയും സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരുടേയും നിയമനം പ്രൊ ലൈഫിനനുകൂലമാണെന്ന് ട്രംമ്പ് പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് ഭാര്യ കേരണ്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…