America

മാസ്കിന് നിര്‍ബന്ധിച്ചാല്‍ 1000 ഡോളര്‍ പിഴ; ടെക്സസ് ഗവര്‍ണ്ണറുടെ ഉത്തരവ് വെള്ളി മുതല്‍ പ്രാബല്യത്തില്‍ – പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തെ മാസ്ക് മാര്‍ഡേറ്റ് നീക്കം ചെയ്തതിന് ശേഷം, ലോക്കല്‍ ഗവണ്‍മെന്റുകളോ, സിറ്റിയോ മാസ്ക്ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിച്ചാല്‍ അവരില്‍ നിന്നും 1000 ഡോളര്‍ വരെ പിഴ ഈടാക്കുന്നതിനുള്ള ടെക്സസ് ഗവര്‍ണ്ണറുടെ ഉത്തരവ് മേയ് 21 വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു. സിറ്റി ജീവനക്കാരോ, ലോക്കല്‍ ഗവണ്‍മെന്റോ മാസ്ക്ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെങ്കിലും, സ്വയം മാസ്ക് ഉപയോഗിക്കുന്നവരെ തടയേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗവണ്‍മെന്റ് നിര്‍ബന്ധിക്കുന്നതുകൊണ്ടല്ല ടെക്സസ്സുകാരുടെ അവകാശമാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

പുതിയതായി ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവില്‍ സ്ക്കൂളുകളുടെ മാസ്ക് നിയന്ത്രണം ജൂണ്‍ നാലു വരെ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ നാലിനുശേഷം അധ്യാപകരോ വിദ്യാര്‍ഥികളോ, സന്ദര്‍ശകരോ മാസ്ക്ക് ധരിക്കുന്നതു നിരോധിച്ചിട്ടുണ്ട്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സ്ക്കൂളുകളെ സംബന്ധിച്ചു പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളില്‍ ഫെയ്സ് മാസ്ക്ക് ഈ അധ്യയന വര്‍ഷം മുഴുവന്‍ ഉപയോഗിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് മാസ്കില്ലാതെ പുറത്തിറങ്ങുന്നതിനും, കൂട്ടം കൂടുന്നതും അനുവാദം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ ഏബട്ട് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നതാണ് ഗവണ്‍മെന്റ് നല്‍കുന്ന വിശദീകരണം. ടെക്സസില്‍ കോവിഡ് രോഗികളുടെ എണ്ണം വളരെ കുറഞ്ഞു വരികയും, വാക്സിനേഷന്‍ ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തതോടെ ടെക്സസ് സംസ്ഥാനം പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങികഴിഞ്ഞു.

Cherian P.P.

Recent Posts

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

2 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

2 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

23 hours ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

1 day ago

യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…

1 day ago

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

2 days ago