Categories: AmericaInternational

മിഷിഗണില്‍ മാര്‍ത്തോമ സഭയ്ക്ക് പുതിയൊരു ഇടവക കൂടി – പി പി ചെറിയാന്‍

ട്രോയ് (മിഷിഗണ്‍): നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ പുതിയൊരു ഇടവകയ്ക്കു കൂടി മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ റവ. ജോസഫ് മാര്‍ത്തോമാ അനുമതി നല്‍കി.

2020 ജനുവരി 1 മുതല്‍ നിലവില്‍ വന്ന ഇടവക സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ 9 മാസമായി കോണ്‍ഗ്രിഗേഷനായി പ്രവത്തിച്ചുവരികയായിരുന്നു. പുതിയ ഇടവകയുടെ വികാരി ഗവ. ക്രിസ്റ്റഫര്‍ ഡാനിയേലാണ്.

ഇടവകയായി രൂപീകൃതമായ ശേഷം ജനുവരി 5 ന് നടന്ന ആദ്യ വിശുദ്ധ കുര്‍ബാനയ്ക്കു മാര്‍ത്തോമ സഭയിലെ സീനിയര്‍ വൈദികന്‍ റവ. ഫിലപ്പ് വര്‍ഗീസ് കാര്‍മികത്വം വഹിച്ചു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രിഗേഷന്‍ രൂപീകരണം മുതല്‍ ഇടവകയായി ഉയര്‍ത്തുന്നതുവരെ ഇടവകാംഗങ്ങളില്‍ നിന്നും സഭാ സ്‌നേഹികളില്‍ നിന്നും ലഭിച്ച് സഹകരണവും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നുവെന്ന് വൈസ് പ്രസിഡന്റ് ജോണ്‍വര്‍ഗീസ് ആമുഖ. പ്രസംഗത്തില്‍ പറഞ്ഞു. റവ. ഫിലിപ്പ് വര്‍ഗ്ഗീസ് മുഖ്യസന്ദേശം നല്‍കി. ദൈവനാമ മഹത്വത്തിനും, ഇടവക ജനങ്ങളുടെ ആത്മീയവളര്‍ച്ചയ്ക്കും പുതിയ ഇടവകയുെട രൂപീകരണം ഇടയാകട്ടെ എന്ന മുഖ്യ പ്രസംഗത്തില്‍ അച്ചന്‍ ആശംസിച്ചു. ഇതിന്റെ നേതൃത്വം നല്‍കിയ എല്ലാവരും അഭിനന്ദിക്കുന്നതായും അച്ചന്‍ പറഞ്ഞു. അലക്‌സ് ജോണ്‍, മറിയാമ്മ അബ്രഹാം, ബിനോ വര്‍ഗീസ്, ചാറക്കാ വര്‍ഗീ്‌സ് എന്നിവര്‍ ആശംസാ പ്രസംഗം നല്‍കി. സമാപന പ്രാര്‍ത്ഥനയ്ക്കും. ആശീര്‍വാദത്തിനും ശേഷം എല്ലാവരും ചേര്‍ന്നു കേക്ക് മുറിച്ച് പരസ്പരം സന്തോഷം പങ്കിട്ടു.

Cherian P.P.

Recent Posts

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണവച്ചു; മിസൗറിയിൽ അഫ്ഗാൻ സ്വദേശി പിടിയിൽ

ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്…

22 mins ago

ഐസ് (ICE) വെടിവെപ്പിനെതിരെ ടെക്സസ്സിലെ ഡാളസ് പ്ലാനോയിൽ വൻ പ്രതിഷേധം

പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ…

40 mins ago

അമേരിക്കൻ പൗരത്വ രേഖകൾ നൽകിയിട്ടും യുവതിയെ വിട്ടയച്ചില്ല; കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ച് ഐസ് (ICE)

മേരിലാൻഡ്: താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും…

46 mins ago

ഡോ. വിൻ ഗുപ്തയ്ക്ക് റട്‌ഗേഴ്‌സ് സർവകലാശാലയുടെ ആദരം; ലൗട്ടൻബെർഗ് അവാർഡ് സമ്മാനിക്കും

ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ 'സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' (Senator…

50 mins ago

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർ

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർറിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ…

54 mins ago

മതപ്രവർത്തകർക്കുള്ള യുഎസ് റീ-എൻട്രി നിയമങ്ങളിൽ ഇളവ്വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് ആശ്വാസം

വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം…

4 hours ago