സ്‌ക്കോക്കി (ഇല്ലിനോയ്): യൂബര്‍ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ എലിസ വാസ്‌നിയെ എന്ന 19 കാരിക്ക് 27 വര്‍ഷത്തെ ജയില്‍ ശിക്ഷ. കൊലപാതകം നടത്തുമ്പോള്‍ പ്രതിക്ക് 16 വയസ്സായിരുന്നു പ്രായം. കുക്ക് കൗണ്ടി ജഡ്ജി തിമോത്തി ചേമ്പേഴ്‌സാണ് ശിക്ഷ വിധിച്ചത്. 2017 മേയ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 3.30നാണ് ഷിക്കാഗോ സ്‌ക്കോക്കിയിലുള്ള വാള്‍മാര്‍ട്ടിനു സമീപത്തു നിന്നാണ് എലിസ യുബറില്‍ കയറിയത്.
പിന്‍സീറ്റിലിരുന്നിരുന്ന ഇവര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് സ്റ്റോറില്‍ നിന്നും മോഷ്ടിച്ച കത്തി കൊണ്ടു 37കാരനായ യുബര്‍ ഡ്രൈവറുടെ പുറകില്‍ തുടരെ തുടരെ കുത്തിയത്. കുത്തേറ്റ യുബര്‍ ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി സമീപത്തുള്ള വീടിനു സമീപമെത്തി സഹായം അഭ്യര്‍ഥിച്ചു. രക്തം വാര്‍ന്ന നിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിനു ശേഷം യുബര്‍ കാറുമായി രക്ഷപ്പെട്ട എലിസയുടെ വാഹനം അപകടത്തില്‍പെട്ടു. പൊലീസ് എത്തി എലിസയോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. പിന്നീട് ടേയ്‌സര്‍ പ്രയോഗം നടത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്. പതിനാറു വയസ്സായിരുന്നു പ്രായമെങ്കിലും അഡല്‍ട്ട് ആയിട്ടാണ് ഇവര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തിയതെന്ന് കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു.
ലിങ്കന്‍ വുഡില്‍ 2006 ന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു കൊലപാതകം നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…