രാജ്യത്താകമാനം പരിപൂർണ്ണ ലോക്ക് ഡൗണും സെൽഫ് ക്വാറന്റയിനും വേണമെന്ന് എ.എ.പി.എ. – പി.പി.ചെറിയാൻ
കാലിഫോർണിയ: ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ കൊറോണ വൈറസ് ആയത് കരമായ തോതിൽ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗണും സെൽഫ് ക്വാറന്റയിനും പ്രഖ്യാപിക്കാൻ ഫെഡറൽ സ്റ്റേറ്റ് ലോക്കൽ ഗവൺമെൻറുകൾ അടിയന്തിരമായി നിയമ നിർമാണം നടത്തണമെന്ന് ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ സംഘടനയായ എ.എ.ഐ.എ ആവശ്യപ്പെട്ടു. ഒരു ലക്ഷത്തിലധികം ഇന്ത്യൻ വംശജരായ ഡോക്ടർമാർ പ്രതിനിധാനം ചെയ്യുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഡോക്ടർമാരുടെ സംഘടനാ പ്രസിഡന്റ് ഡോക്ടർ.സുരേഷ് റെഡിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. മാരകമായ എപ്പിഡെമിക് പൊട്ടി പുറപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്. ഓരോ മണിക്കൂറിലും കോവിഡ് 19 ഇൻഫക്ഷൻ വർദ്ധിച്ചുവരികയാണെന്നും ഇതിനെ പ്രതിരോധിക്കുന്നതിന് വേറെ മാർഗ്ഗമില്ലെന്നും ഡോക്ടർ പറഞ്ഞു. ഇതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് സീനിയർ പോപ്പുലേഷനും ഡോക്ടർമാരും ഹെൽത്ത് വർക്കേഴ്സുമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ഡോ.അനുപമ പറഞ്ഞു. തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം പാലിക്കുന്നില്ലെങ്കിൽ അഞ്ചാറു ദിവസത്തിനകം വൈറസ് നിയന്ത്രണാതീതമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…