Categories: America

ലോംഗ്‌ഐലന്റില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി – പി.പി. ചെറിയാന്‍

ലോംഗ്‌ഐലന്റ് (ന്യൂയോര്‍ക്ക്): മന്‍ഹാട്ടനില്‍ നിന്നും 42 മൈല്‍ അകലെ സൗത്ത് ഫാമിംഗ്‌ഡെയിലിലെ വസതിയില്‍ 27 വയസുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിനി കെല്ലി ഓവന്‍സിനെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ജനുവരി 16നു വ്യാഴാഴ്ച വൈകിട്ട് 3.30നാണ് പോലീസ് വീട്ടില്‍ മരിച്ചുകിടക്കുന്ന ഓവന്‍സിനെ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ എട്ടോടെ ആറു വയസുള്ള മകളെ ഒരുക്കി ഓവന്‍സിന്റെ പിതാവിനൊപ്പം സ്കൂളിലേക്ക് അയച്ചതായി നാസു കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

സ്കൂള്‍ വിട്ട് വന്നശേഷം കുട്ടിയെ പഠനകാര്യത്തില്‍ സഹായിച്ചിരുന്ന ഓവല്‍സ് കുട്ടി പിതാവിനൊപ്പം വീട്ടില്‍ വന്നപ്പോള്‍ ബോധരഹിതയായി നിലത്തു കിടന്നിരുന്ന മാതാവിനെയാണ് കണ്ടത്. മെഡിക്കല്‍ എമര്‍ജന്‍സി ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

വീടിനകത്തേക്ക് ആരും അതിക്രമിച്ചു കടന്നതായി കരുതുന്നില്ലെന്നും, മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

മാതാപിതാക്കളോടും സഹോദരനോടും ഒപ്പമാമ് ഓവന്‍സും മകളും ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. നഴ്‌സിംഗ് സ്കൂളില്‍ നിന്നും അവധിയെടുത്ത് വീട്ടില്‍ കഴിയുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Cherian P.P.

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

13 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

15 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

17 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

1 day ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

2 days ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

3 days ago