America

വര്‍ഗീയത; കേന്ദ്ര ഗവണ്‍മെന്റ് സമീപനം ആപത്കരം: രമേശ് ചെന്നിത്തല – പി.പി ചെറിയാന്‍

ചിക്കാഗൊ: മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ ഭീഷിണിയുയര്‍ത്തി, വര്‍ഗ്ഗീയത ആളികത്തിച്ചു അതിലൂടെ അധികാരത്തില്‍ തുടരുന്നതിനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ സമീപനം ആപത്കരമാണെന്ന് മുന്‍പ്രതിപക്ഷ നേതാവും എം.എല്‍.എ.യുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ചിക്കാഗൊ ചാപ്റ്റര്‍ ജനുവരി 26ന് സൂം വഴി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സമ്മേളത്തില്‍ മുഖ്യാത്ഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു രമേശ്. പ്രസിഡന്റ് തമ്പിമാത്യൂ അധ്യക്ഷത വഹിച്ചു. ജെസ്സി റിന്‍സി സ്വാഗതമാശംസിച്ചു.

ജാതിയും മതവും, വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് നിഷേധിക്കുന്നതിനുള്ള അവകാശമില്ല. പക്ഷേ ഇന്ത്യയില്‍ ഇന്ന് നടക്കുന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വര്‍ഗ്ഗീയത ആളികത്തിക്കുന്നത് എത്രയോ, അത്രയും വോട്ടുകിട്ടുന്ന അവസ്ഥയിലേക്ക് കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്റ് അധ:പതിച്ചിരിക്കുന്നു. ഇവിടെ ആര്‍ക്കും നീതി ലഭിക്കുന്നില്ല. ഹിന്ദുവും, മുസ്ലീമും, ജൈനനും, ക്രിസ്ത്യാനിയും എല്ലാവരും ഒരമ്മ പെറ്റ മക്കളെപോലെ ജീവിക്കേണ്ട നാട്ടില്‍ എല്ലാ മതവിശ്വാസങ്ങളേയും സഹിഷ്ണുതയോടെ നോക്കികാണാന്‍ നമ്മുക്ക് കഴിയണം. നെഹ്‌റുവും, ഗാന്ധിജിയും, സര്‍ദാര്‍വല്ലഭായ് പട്ടേലും, അബ്ദുള്‍കലാം ആസാദും തുടങ്ങിയ ഫൗണ്ടിംഗ് ഫാദേഴ്‌സ് വിഭാവനം ചെയ്തത് അതാണ്. അതുകൊണ്ടുതന്നെയാണ് സെകുലറിസം എന്ന വാക്ക് ഇന്ദിരാഗാന്ധി ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തതെന്നും രമേശ് പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളഇകളെ നേരിടാന്‍ കഴിയണമെങ്കില്‍ സെക്ുലര്‍ ശക്തികള്‍ ഒന്നിച്ചുനില്‍ക്കണം. മതേതരശക്തികളുടെ ഏകീകരണം നടക്കാത്തതാണ് വര്‍ഗ്ഗീയശക്തികള്‍ തഴച്ചുവളരുന്നത്. ഇതിനെ നേരിടാന്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിനു മാത്രമേ കഴിയുകയുള്ളൂ രമേശ് പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരേയും രമേശ് ആഞ്ഞടിച്ചു. വിവരാവകാശ  നിയമത്തെ ഇല്ലാതാക്കുന്ന, അകൗണ്ട് ജനറലിനെ ഇലാതാക്കുന്ന, ജനങ്ങളോടു പ്രതിബന്ധത ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കേരള ഗവണ്‍മെന്റ് ജനാധിപത്യത്തിന്റെ പുഴുകുത്തുകളായി മാറിയിരിക്കുന്നു എന്ന രമേശ് പറഞ്ഞു. ആന്റോ കവലയ്ക്കല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

Cherian P.P.

Recent Posts

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

2 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

2 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

8 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

21 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

24 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

1 day ago