ഹൂസ്റ്റണ്‍ (ടെക്‌സസ്): ഒമ്പതു വയസുള്ള സഹോദരിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു സഹോദന്മാരും സുഹൃത്തുക്കളും ചേര്‍ന്ന് വളര്‍ത്തച്ഛനെ കൊലപ്പെടുത്തി.
ഗബ്രിയേല്‍ ക്വന്റനിലയാണ് (42) തുടര്‍ച്ചയായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ സഹോദരന്മാരായ ക്രിസ്ത്യന്‍ ട്രിവിനെ (17), അലജാന്‍ഡ്രോ ട്രിവിനെ (18), ഇവരുടെ സുഹൃത്തുക്കളും കുടുംബ സ്‌നേഹിതനുമായ എഡ്‌വാര്‍ഡോ മെലന്റസ് (19) എന്നിവര്‍ക്ക് കൊലപാതക കേസില്‍ ജനുവരി 25 ശനിയാഴ്ച ഒന്നു മുതല്‍ ഒന്നര മില്യന്‍ ഡോളര്‍ വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ജനുവരി 20-നായിരുന്നു സംഭവം. ഹാരിസ് കൗണ്ടിയിലെ വീട്ടിലെത്തിയ (അപ്പാര്‍ട്ട്‌മെന്റ്) സഹോദരന്മാര്‍ വളര്‍ത്തച്ഛനുമായി ഇതെക്കുറിച്ച് തര്‍ക്കിക്കുകയും പരസ്പരം കയ്യേറ്റമുണ്ടാകുകയും ചെയ്തു. ഇവിടെ നിന്നും ഓടിയ ഗബ്രിയേല്‍ മറ്റൊരു കോംപ്ലക്‌സിലെത്തിയെങ്കിലും യുവാക്കള്‍ പുറകെ എത്തി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്തുവീണ ഗബ്രിയേലിനെ ഉപേക്ഷിച്ച് മൂന്നു പേരും വീണ്ടും അപ്പാര്‍ട്ട്‌മെന്റിനു സമീപമെത്തി. അല്പ സമയത്തിനുള്ളില്‍ വീണ സ്ഥലത്തുനിന്നും എഴുന്നേറ്റ് അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഗബ്രിയേലിനെ മൂവരും ചേര്‍ന്ന് ഒരു ട്രക്കിനു പുറകിലിട്ട് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗബ്രിയേല്‍ അവിടെകിടന്നുതന്നെ മരിച്ചു. പിറ്റെ ദിവസം ഒരു കര്‍ഷകനാണ് മരിച്ചു കിടന്ന ഗബ്രിയേലിനെ മൈതാനത്ത് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തില്‍ മൂന്നുപേരും പിടിയിലായതായി ഹിഡല്‍ഗ കൗണ്ടി പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തു.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…