Categories: AmericaInternational

സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതിരുന്ന യുവതിയെ മർദ്ദിച്ച് അവശയാക്കിയ ഡോക്ടർ അറസ്റ്റിൽ – പി.പി.ചെറിയാൻ

കെൻറക്കി: കൊവിഡ് 19 പകരുന്നത് തടയുന്നതിന് സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടും പാലിക്കാതിരുന്ന യുവതിയെ ഡോക്ടർ മർദ്ദിച്ച് അവശയാക്കിയ സംഭവം കെൻറക്കിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.   കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു ഈ സംഭവം. ഡോക്ടറും ഒരു സ്ത്രീയും നടന്നു പോകുന്നതിനിടയിൽ നാലു പെൺകുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു .ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവരുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പെൺകുട്ടികളിലൊരാൾ തങ്ങൾ ഉടൻ പിരിഞ്ഞു പോവുകയാണെന്ന് അറിയിച്ചു .      ഇതിനിടയിലാണ് ഡോക്ടർ ഈ നാലു പേരെ ആക്രമിക്കുന്നതിന് തുനിഞ്ഞത്. ഒരു പെൺകുട്ടിയെ നിലത്ത് തള്ളിയിട്ടു കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമായി ഈ സംഭവത്തിൽ ഉൾപ്പെട്ട ഡോക്ടറുടെ പേര് ലൂയിസ് വില്ലി മെട്രോ പൊലീസ് ഡിപ്പാർട്മെന്റ ഏപ്രിൽ 7 ചൊവ്വാഴ്ച പുറത്തുവിട്ടു.   തുടർന്ന്, ഡോ.ജോൺ റഡിമേക്കറെ ഈ സംഭവത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.സംഭവത്തിന് ഇരയായത് 18 വയസ്സുള്ള ഹിസ്പാനിക്ക് യുവതിയാണെന്നും പൊലീസ് വെളിപ്പെടുത്തി. സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും നിയമം കയ്യിലെടുക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ലൂയിസ് വില്ലി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഡോക്ടറെ പിന്നീട് ജാമ്യത്തിൽ വിട്ടു. മെയ് 8 ന് ഡോക്ടർ കോടതിയിൽ ഹാജരാകണം.

Cherian P.P.

Recent Posts

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

18 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

20 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

22 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

23 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

23 hours ago