COLUMBIA, SOUTH CAROLINA - FEBRUARY 29: Democratic presidential candidate former Vice President Joe Biden speaks at his primary night event at the University of South Carolina on February 29, 2020 in Columbia, South Carolina. South Carolina is the first-in-the-south primary and the fourth state in the presidential nominating process. (Photo by Scott Olson/Getty Images)
സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ ബൈഡനു അട്ടിമറി വിജയം – പി പി ചെറിയാൻ
സൗത്ത് കരോലിന : പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന സൗത്ത്കരോലിന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ബെർണി സാണ്ടേഴ്സിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അട്ടിമറിവിജയം നേടി..വൈകി കിട്ടിയ റിപ്പോർട്ടനുസരിച്ചു ബൈഡൻ വൻ .വിജയത്തിലേക്കു നീങ്ങുകയാണ്. റിപ്പോർട്ട് ചെയ്ത 95 ശതമാനത്തിൽ ജോ ബൈഡനു 48.7 ശതമാനം ലഭിച്ചപ്പോൾ രണ്ടാമത്തെ സ്ഥാനത്തെത്തിയ ബെർണിക് 20 ശതമാനം മാത്രമാണ് ലഭിച്ചത്. കാലിഫോർണിയ പ്രൈമറിയിൽ മോശം പ്രകടനം കാഴ്ചവെച്ച ആക്ടിവിസ്റ്റും , മില്ലിയനീറുമായ ടോം സ്റ്റെയർ പ്രസിഡന്റ് ഡെമോക്രാറ്റിക് പ്രൈമറിയിൽ നിന്നും പിന്മാറുകയാണെന്നു ശനിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചു .സൗത്ത് കരോലിനയിലും മുന്‍ ന്യു യോര്‍ക്ക് മേയര്‍ ബ്ലൂംബെർഗ് പ്രൈമറി ബാലറ്റിൽ ഇല്ലായിരുന്നു. ബ്ലാക്ക് വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സൗത്ത് കാരോലിനയിൽ 2020ല്‍ ബൈഡൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 2008-ല്‍ ഒബാമയും 20016-ല്‍ ഹിലരി ക്ലിന്റനും വന്‍ വിജയം നേടിയിരുന്നു.യുവജനതയും മറ്റ് ദുര്‍ബല വിഭാഗങ്ങളും സാന്‍ഡേഴ്‌സിനെയാണു ഇവിടെ പിന്തുണക്കുന്നത്. 14 സ്റ്റേറ്റുകളിൽ മാർച്ച് 3 സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ഇതോടെ ജോ ബൈഡന്റെ സാധ്യതകൾ വർദ്ധികുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഇതുവരെ നടന്ന പ്രൈമറിയിൽ, അയോവയില്‍ മുൻ മേയര്‍ പീറ്റ് ബട്ടീജും ന്യു ഹാംഷെയറിലും നെവാഡയിലും സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സുമാണു വിജയിച്ചപ്പോൾ വളരെ പിന്നിലായിരുന്നു ബൈഡൻ ,നെവാഡയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സ്റ്റേറ്റുകളായ കാലിഫോര്‍ണിയയിലും (415 ഡലിഗേറ്റ്‌സ്) ടെക്‌സസിലും (228 ഡലിഗേറ്റ്‌സ്) സാന്‍ഡേഴ്‌സ് ആണു മുന്നില്‍. എന്നാല്‍ വിര്‍ജിനിയ, നോര്‍ത്ത് കരലിന, അലബാമ എന്നിവിടങ്ങളില്‍ ബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നു. 14 സ്റ്റേറ്റുകളിൽ മാർച്ച് 3 സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ഇതോടെ ജോ ബൈഡന്റെ സാധ്യതകൾ വർദ്ധികുമെന്നാണ് പ്രതീക്ഷിക്കുന്നത്
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…