ഹൂസ്റ്റണ്‍ : ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ ഈയിടെ പുറത്തിറക്കിയ മാസ്ക്ക് ധരിച്ചില്ലെങ്കില്‍ ആയിരം ഡോളര്‍ പിഴ എന്ന ഉത്തരവിനെതിരെ ആഞ്ഞടിച്ച് ഹൂസ്റ്റണ്‍ പോലീസ് ഓഫീസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്.ഏപ്രില്‍ 27 തിങ്കളാഴ്ച മുതല്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 1000 ഡോളര്‍ പിഴ നല്‍കേണ്ടിവരുമെന്ന് ഉത്തരവിറക്കിയ കൗണ്ടി ജഡ്ജിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും തികഞ്ഞ വിഡ്ഡിത്തവുമാണെന്ന് ഹൂസ്റ്റണ്‍ പോലീസ് യൂണിയന്‍ പ്രസിഡന്റ് ജൊ ഗമാല്‍ഡി.
ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലായ്മ വേതനത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കെ, ഇത്തരക്കാരില്‍ നിന്നും 1000 ഡോളര്‍ ഫൈനായി വാങ്ങിക്കുക എന്നതു അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു.
ഞങ്ങളുടെ ഓഫിസര്‍മാര്‍ മാസ്ക്ക് ധരിക്കണ്ടെന്നും പൗരന്മാര്‍ മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്നും യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു.കൗണ്ടി ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൂസ്റ്റണ്‍ മേയറും രംഗത്തെത്തി. ജഡ്ജിയുടെ ഉത്തരവ് നിര്‍ബന്ധമാക്കില്ലെന്ന് മേയര്‍ ടര്‍ണര്‍ പറഞ്ഞു.
ജ!ഡ്ജിയുടെ ഉത്തരവിനെതിരെ ഹാരിസ് കൗണ്ടി അഡ്മിനിസ്‌ട്രേഷന്‍ ബില്‍ഡിങ്ങിനു സമീപം പ്രതിഷേധ പ്രകടനവും അരങ്ങേറി.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…