വാഷിംഗ്ടൺ ഡി സി : അമേരിക്കൻ വിസ ലഭിക്കുന്നതിന് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) ബോണ്ട് തുകയായി കെട്ടിവെക്കണമെന്ന നിബന്ധന 12 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇതോടെ ആകെ 50 രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ നിയന്ത്രണം ബാധകമാകും.
ഏപ്രിൽ 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി അമേരിക്കയിൽ തങ്ങുന്നത് തടയുക.
ബിസിനസ് , ടൂറിസ്റ്റ് (B2) വിസകൾക്ക് അപേക്ഷിക്കുന്നവർക്കാണ് ഈ തുക ബാധകം.
പുതിയ രാജ്യങ്ങൾ: കംബോഡിയ, എത്യോപ്യ, ജോർജിയ, ഗ്രനേഡ, ലെസോത്തോ, മൗറീഷ്യസ്, മംഗോളിയ, മൊസാംബിക്, നിക്കരാഗ്വ, പാപ്പുവ ന്യൂ ഗിനിയ, സീഷെൽസ്, ടുണീഷ്യ.
വിസ കാലാവധിക്ക് മുൻപ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവർക്കും വിസ ലഭിച്ചിട്ടും യാത്ര ചെയ്യാത്തവർക്കും ഈ ബോണ്ട് തുക തിരികെ നൽകും.
നേരത്തെ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ ഉൾപ്പെടെയുള്ള 38 രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കടുത്ത കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…
വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…
വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…
വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…