ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രവർത്തനരംഗത്ത് 40 വർഷം 2021 ൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നാല്പതിന പരിപാടികൾക്ക് തുടക്കമിടുന്നു. ഹൂസ്റ്ണിലെ 18 എപ്പിസ്കോപ്പൽ ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഐസിഇസിഎച്ച് വിവിധ പദ്ധതികളും പരിപടികളുമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉത്‌ഘാടനം ജൂൺ 27 ഞായറാഴ്ച വൈകുന്നേരം 5 നടത്തപ്പെടും. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിലാണ് ( 3135, 5th St, stafoord, TX, 77477) ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ട് റവ.ഫാ. ഐസക്ക്.ബി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും.
വെരി.റവ. ഫാ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം റവ.ഫാ. എം.പി. ജോർജ് മുഖ്യ സന്ദേശം നൽകും. വൈസ്പ്രസിഡണ്ട് റവ. ഫാ. ജോൺസൻ പുഞ്ചക്കോണം ഐസിഇസിഎച്ചിന്റെ സംക്ഷിപ്ത ചരിത്രം അവതരിപ്പിക്കും. പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ ഈ വർഷത്തെ പദ്ധതികളും പരിപാടികളും പരിചയപെടുത്തും.
നാല്പതാം വർഷ ആഘോഷപരിപാടികളുടെ ഉത്‌ഘാടനം പത്മശ്രീ ഒളിമ്പ്യൻ ഷൈനി വിൽസനും പദ്ധതികളുടെ ഉത്‌ഘാടനം ബഹു. ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്ജും നിർവഹിക്കും.ബഹു. ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, റവ.ഫാ.സി.ഓ വർഗീസ്, മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
സെക്രട്ടറി എബി മാത്യു സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും പറയും.
കൂടുതൽ വിവരങ്ങൾക്ക്,
എബി മാത്യൂ – 832 276 1055
രാജൻ അങ്ങാടിയിൽ – 713 459 4704
ഷാജി പുളിമൂട്ടിൽ – 832 775 5366
റിപ്പോർട്ട് : ജീമോൻ റാന്നി
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…