ഫ്‌ളോറിഡ: വോള്‍സിയ കൗണ്ടി പബ്ലിക് സ്കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ ട്രംപിന്റെ പേര് എഴുതിയ ആനയുടെ സ്റ്റാച്യു ട്രക്കിന് പുറകില്‍ വച്ചു പാര്‍ക്ക് ചെയ്ത വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് സ്കൂള്‍ അധികൃതര്‍ റദ്ദ് ചെയ്തതിനെ ചോദ്യം ചെയ്ത് ഫ്‌ളോറിഡ സ്കൂള്‍ ഡിസ്ട്രിക്ടിനെതിരേ ടയ്‌ലര്‍ മാക്‌സ്‌വെല്‍ (18) കേസ് ഫെയല്‍ ചെയ്തു.
മാക്‌സ്‌വെല്‍ 2016 -ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് മുത്തച്ഛനില്‍ നിന്നും ലഭിച്ച ആനയെ പെയിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചെന്നും, അന്ന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതിരുന്ന മാക്‌സ്‌വെല്ലിന് ഇപ്പോള്‍ ലൈസന്‍സ് ലഭിച്ചപ്പോള്‍ തന്റെ വാഹനമായ ട്രക്കിന് പുറകില്‍ മനോഹരമായി അലങ്കരിച്ച ട്രംപിന്റെ പേര് എഴുതിയ ആനയുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഈ ട്രക്കുമായിട്ടാണ് വിദ്യാര്‍ത്ഥി സ്കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയത്.
സ്കൂളില്‍ എത്തി നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ വിളിപ്പിച്ചു. വാഹനം പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് ചോദിച്ചറിയുന്നതിന് പിതാവ് സ്കൂളില്‍ എത്തിയെങ്കിലും സ്കൂള്‍ അധികൃതര്‍ കൂടുതല്‍ വിശദീകരണം നല്‍കിയില്ല. പിറ്റേദിവസവും മാക്‌സ്‌വെല്‍ ട്രക്കുമായി സ്കൂളില്‍ എത്തി. അന്നുതന്നെ പാര്‍ക്കിംഗ് പാസ് റദ്ദ് ചെയ്തതായി അറിയിപ്പ് ലഭിച്ചു.
ഇതിനെതിരേയാണ് ഫെഡറല്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ഫ്രീഡം ഓഫ് സ്പീച്ചിന്റെ ലംഘനമാണ് സ്കൂള്‍ അധികൃതര്‍ നടത്തിയിരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിയുടെ വാദം. സ്കൂള്‍ അധികൃതരുടെ നടപടി കോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ് വരുന്നതുവരെ പ്രതിമയുമായി സ്കൂളില്‍ വരുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…