ഡാളസ് – ചൊവ്വാഴ്ച രാത്രിയുണ്ടായ ഒരു ചെറിയ കാർ അപകടത്തെത്തുടർന്നു 16 വയസ്സുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ ഡാളസ് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു ,
.പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 5000 ഡോളത് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്
ഷൈലോ ലെയ്‌നിന് സമീപമുള്ള വൈറ്റ് റോക്ക് തടാകത്തിന് കിഴക്ക് സാന്താ അന്ന അവന്യൂവിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ കൊല്ലപ്പെട്ട യുവാവും മറ്റ് മൂന്ന് പേരും ഉണ്ടായിരുന്നു, കാർ മറ്റൊരു വാഹനത്തിന്റെ സൈഡ് മിററിൽ ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇതിനെ തുടർന്ന് മറ്റേ കാറിൽ ഉണ്ടായിരുന്നയാൾ യുവാക്കളുടെ കാറിനു നേരെ തിരിഞ്ഞ് നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന വെടിയേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.ഈ കേസിൽ പൊലീസ് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വാഹനം എസ്‌യുവി അല്ലെങ്കിൽ ട്രക്ക് ആണെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…