ന്യൂയോര്‍ക്ക്: പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളിലും അമേരിക്കന്‍ വംശീയ വെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ മെറിക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ആഫ്രോ അമേരിക്കന്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് തീഷ്ണതുള്ള മുഖത്തോടെ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാവുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിന് കീഴില്‍ പെണ്‍കുട്ടിയുടെ അമ്മ, ഇത് തന്റെ മകള്‍ വൈന്റ അമര്‍ ആണെന്ന് കമന്റ് ചെയ്യുകയുണ്ടായി.
‘നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഇതെന്റെ മകള്‍ വൈന്റ അമറാണ്. നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കേണ്ടതുണ്ട്,’ പെണ്‍കുട്ടിയുടെ അമ്മ കമന്റ് ചെയ്തു.
മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയ്ഡ് പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നത്. ഇതിനെതിരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത പ്രതിഷേധത്തില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്.
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെറിപിടിച്ച നായ്ക്കളും അപകടകരമായ ആയുധങ്ങളും പ്രതിഷേധക്കാരെ സ്വീകരിക്കാന്‍ കാത്തിരിപ്പുണ്ടെന്നും പറഞ്ഞിരുന്നു.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…