America

ഹൂസ്റ്റണിൽ ‘ഹോപ്’ന്റെ നേതൃത്വത്തിൽ “പ്രൊഫ.ഗോപിനാഥ് മുതുകാടിനൊപ്പം” പ്രത്യേക പരിപാടി മാർച്ച് 24ന്

ഹൂസ്റ്റൺ: ലോകപ്രശസ്ത മജീഷ്യനും ഇപ്പോൾ നൂറു കണക്കിന് ഭിന്നശേഷിക്കാരുടെ ആശ്രയവും അഭയകേന്ദ്രവുമായി മാറിയ പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ ക്ലാസിന് കാതോർക്കുവാൻ ഹൂസ്റ്റണിൽ വേദിയൊരുങ്ങുന്നു.

അടുത്ത കാലത്ത് പൂർണസമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പ്രൊഫ.മുതുകാട് തിരുവനന്തപുരത്തു സ്ഥാപിച്ച മാജിക് പ്ലാനെറ്റിനോട് ചേർന്നു ഭിന്ന ശേഷിക്കാർക്ക് വേണ്ടി സ്ഥാപിച്ച “Different Art Center” ഇന്ന് ലോക ശ്രദ്ധയാകർഷിച്ച സ്ഥാപനമാണ്.

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് ( 12803, Sugar Ridge Blvd, Stafford, TX 77477) നടക്കുന്ന പ്രത്യേക പരിപാടി മാർച്ച് 24 നു വെള്ളിയാഴ്ച വൈകുന്നേരം 6. 30 മുതൽ 8.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ശാരീരികവും  മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച "ഹോപ് "(H.O.P.E) ന്റെയും ഇടവകയിലെ യുവജനസഖ്യത്തിന്റെയും ഇംഗ്ലീഷ് ഗായകസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


റവ. ഡോ. ഈപ്പൻ വർഗീസ്, റവ. സന്തോഷ് തോമസ്, ഏബ്രഹാം ശാമുവേൽ, ക്രിസ്റ്റഫർ ജോർജ്, സാജൻ. ടി.ജോൺ , റജി.വി.കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

പ്രൊഫ. മുതുകാടിനെ ശ്രവിക്കുവാൻ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.  

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

11 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

15 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

15 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

15 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

15 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

16 hours ago