gnn24x7

ടെന്നസി സ്കൂള്‍ ഡിസ്ട്രിക്ടില്‍ നടത്തിവന്നിരുന്ന പ്രാര്‍ഥന അവസാനിപ്പിക്കാന്‍ ധാരണ – പി.പി.ചെറിയാന്‍

0
257
gnn24x7

Picture

നാഷ്‌വില്ല (ടെന്നസി): ടെന്നസി സ്കൂള്‍ വിദ്യാഭ്യാസ ജില്ലയില്‍ തുടര്‍ന്നുവന്നിരുന്ന ക്രിസ്ത്യന്‍ മത പ്രാര്‍ഥനയും, ബൈബിള്‍ വിതരണവും അവസാനിപ്പിക്കുന്നതിന് അധികൃതര്‍ ധാരണയിലെത്തി.. സ്കൂള്‍ ഹാളില്‍ എഴുതിവച്ചിരുന്ന ബൈബിള്‍ വാക്യങ്ങളും നീക്കം ചെയ്യും. ഇതു സംബന്ധിച്ചു, യുക്തിവാദികളായ രണ്ടു കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് ഫെഡറല്‍ കോര്‍ട്ട് ധാരണയിലെത്താന്‍ സ്കൂള്‍ അധികൃതര്‍ക്ക് അവസരം നല്‍കിയത്. ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നത് ഫസ്റ്റ് അമന്റ്‌മെന്റിന്റെ ലംഘനമാണെന്നാണു പരാതിക്കാര്‍ വാദിച്ചത്.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസാണ് ഈ രണ്ടു കുടംബങ്ങള്‍ കുടംബങ്ങള്‍ക്കുവേണ്ടി ഫെഡറല്‍ കോടതിയില്‍ ഹാജരായത്.

ധാരണയനുസരിച്ചു ഇനി മുതല്‍ സ്കൂളിന്റെ പരിപാടികളില്‍ പ്രാര്‍ഥന നടത്തുന്നതിന് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയോ, മതപരമായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നതല്ലെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (ടെന്നസി) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ക്ലാസുകളില്‍ വച്ചിരുന്ന ബൈബിളും നീക്കം ചെയ്യും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here